മതിലകം കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനം

കൊടുങ്ങല്ലൂര്‍ മതിലകത്ത് യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍നിന്ന് കള്ളനോട്ടടി യന്ത്രവും കള്ളനോട്ടും പിടിച്ച കേസ് ക്രൈംബ്രാഞ്ചിനു കൈമാറാന്‍ തീരുമാനം. നോട്ടടിക്കാന്‍ ഉപയോഗിച്ച മെഷീന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. രണ്ടാം പ്രതി രാജീവ് ജൂണ്‍ പത്തിനാണ് മെഷീന്‍ വാങ്ങിയത്.
രണ്ടാം പ്രതി ഒബിസി മോര്‍ച്ച നേതാവ് രാജീവ് ഏരാച്ചേരിയെ കഴിഞ്ഞ ദിവസം രാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നേരത്തേ അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് രാകേഷിന്റെ സഹോദരനാണ് രാജീവ്. കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പിന്നില്‍ വലിയൊരു സംഘമുണ്ടെന്നാണ് പോലീസിന്റെ നിഗമനം
.
ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പോലിസ് രാകേഷിന്റെ വീട്ടില്‍നിന്നും പിടിച്ചെടുത്തിരുന്നത്.
https://www.facebook.com/Malayalivartha


























