കൊച്ചിയുടെ സ്വപ്‌ന റാണിയായ മെട്രോ ആദ്യ ഞായറാഴ്ചയില്‍ വാരിയത് റെക്കോര്‍ഡ് വരുമാനം

കൊച്ചിയുടെ സ്വപ്നറാണിയായ മെട്രോയെ ജനം സ്വീകരിച്ചെന്ന് ഓരോ ദിവസം കഴിയും തോറും തെളിയിക്കുകയാണ്. ഓട്ടം തുടങ്ങി ആദ്യ അവധിദിനമായ ഞായറാഴ്ച കൊച്ചി മെട്രോ വാരിയത് റെക്കോര്‍ഡ് വരുമാനം. ഇന്നലെ രാത്രി എട്ടു മണി വരെയുള്ള കണക്കുപ്രകാരം 30,91,236 രൂപയാണ്. 86000 ലും മേലേയാണ് ഇന്നലെ മെട്രോയെ ആശ്രയിച്ചത്.
ഉദ്ഘാടനത്തിന്റെ ആവേശം മാത്രമല്ല, പൊതുഗതാഗത സംവിധാനമായി തന്നെ ജനം മെട്രോയെ കണ്ടു തുടങ്ങിയെന്ന് ഇതില്‍ നിന്ന് വ്യക്തം. ആദ്യ ഞായറില്‍ വന്‍ ജനത്തിരക്കാണ് മെട്രോ നേരിട്ടത്. ആദ്യ സര്‍വീസ് ദിനത്തില്‍ 28,11,63 രൂപയായിരുന്നു ടിക്കറ്റ് ഇനത്തില്‍ വരുമാനം ലഭിച്ചത്. ആദ്യ ദിനത്തില്‍ ഏഴുമണി വരെ 62,320 പേരാണ് യാത്ര ചെയ്തത്.
വന്‍ തിരക്ക് കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഏഴു മിനിറ്റ് ഇടവേളയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടക്കുന്നുണ്ട്. പാലാരിവട്ടം, ആലുവ സ്‌റ്റേഷനുകളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്.
https://www.facebook.com/Malayalivartha


























