ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ച ആള്‍ക്ക് ചുട്ടമറുപടി നല്‍കി ഭാഗ്യലക്ഷമി

സ്വന്തം മക്കള്‍ക്കൊപ്പമുള്ള ചിത്രത്തിന് ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ച ആള്‍ക്ക് ചുട്ടമറുപടി നല്‍കി ഭാഗ്യലക്ഷ്മി. ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് ഭാഗ്യലക്ഷ്മിചുട്ട മറുപടി നല്‍കിയത്. ഷിബു പുരയിടം എന്നയാളാണ് ഫെയ്‌സ്ബുക്കില്‍ ഭാഗ്യലക്ഷ്മി മക്കള്‍ക്കൊപ്പമിരിക്കുന്ന ചിത്രത്തിനൊപ്പം അശ്ലീല അടിക്കുറിപ്പ് എഴുതിയത്.
'ഇത് ഭാഗ്യലക്ഷ്മിയാണ്. അതെനിക്ക് മനസ്സിലായി. ഇത് അവരുടെ മകന്‍ തന്നെയാണോ.. ഈ പ്രായത്തില്‍. ഹഹഹ'ഷിബു കുറിച്ചു.
ഈ വൃത്തികെട്ട കമന്റിനാണ് നല്ല ചുട്ടഭാഷയില്‍ ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞിരിക്കുന്നത്. 'സുഹൃത്തുക്കളേ
അമ്മക്കും മക്കള്‍ക്കും വിത്യാസമറിയാത്ത ഈ വൃത്തികെട്ടവന് ഒരു സംശയം ഇത് എന്റെ മക്കളാണോ.
എന്ന്.. ഇവരെന്റെ മക്കളാണെന്ന് ഇവന് പ്രൂഫ് വേണമെന്ന്. ഈ പ്രായത്തില്‍ ഞാനേതോ ആണുങ്ങളുടെ കൂടെ.എന്റെ മക്കളെ അറിയാത്ത ആരുണ്ട് ഈ നാട്ടില്‍.ഇവനെ എന്ത് ചെയ്യണം പറയൂ..എന്റെ സംസ്‌കാരത്തിന് ഇവനുളള ഭാഷയില്ല..' ഭാഗ്യലക്ഷ്മി കുറിച്ചു.
https://www.facebook.com/Malayalivartha

























