സരിത ചെയ്ത കുറ്റമെന്ത്? നല്ല വ്യവസായം കൊണ്ടുവരാനല്ലേ സരിത ശ്രമിച്ചതെന്ന് മന്ത്രി സുധാകരന്‍

സോളാര്‍ വിഷയത്തില്‍ സരിത എസ്. നായര്‍ ചെയ്ത കുറ്റമെന്തെന്ന് മന്ത്രി ജി.സുധാകരന്‍. പത്രക്കാര്‍ അവരുടെ പിറകെ എന്തിനാണ് പോയതെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. സരിത നല്ല കാര്യമല്ലേ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ നടത്തിയ നിര്‍ധന വിദ്യാര്‍ഥികളെ സഹായിക്കുന്ന ജ്യോതിര്‍ഗമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ല വ്യവസായം കൊണ്ടുവരാനല്ലേ സരിത ശ്രമിച്ചത്. അതിനു വേണ്ടി തുറന്ന ചര്‍ച്ച നടത്താന്‍ ശ്രമിച്ചത് കുറ്റമാണോ. അവരെ ദ്രോഹിച്ചവരെയല്ലേ പ്രതിക്കൂട്ടിലാക്കേണ്ടത്‌സുധാകരന്‍ പറഞ്ഞു. സ്ത്രീകളെ അപകടത്തിലാക്കി അത് ആസ്വദിക്കുന്നത് മനോവൈകല്യമാണ്. മുമ്ബ് സ്ത്രീകളെ സംരക്ഷിക്കുന്ന നാടായിരുന്നു കേരളമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























