കാശ്‌മീരില്‍ സുരക്ഷാ സേനയ്‌ക്ക് നേരെ തീവ്രവാദി ആക്രമണം; സി.ആര്‍.പി.എഫ് ജവാന് വീരമൃത്യു

കാശ്‌മീരില്‍ സുരക്ഷാ സേനയ്‌ക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ശ്രീനഗറിനടുത്ത് ബതാമാലു മേഖലയില്‍ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്‍.പി.എഫിന് നേരെ തീവ്രവാദികള്‍ വെടിവയ്‌ക്കുകയായിരുന്നു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ആക്രമണം.
പരിക്കേറ്റ ജവാന്‍മാരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു തീവ്രവാദ സംഘടനകളും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ആഴ്ചയും ദക്ഷിണ കാശ്‌മീരില്‍ സി.ആര്‍.പി.എഫ് പെട്രോളിംഗ് സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തിരുന്നു. 45 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ വര്‍ഷം മുതല്‍ കാശ്‌മീരില്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha

























