രാത്രിയില്‍ വീട്ടില്‍ കയറിയ കള്ളന്‍ ചെയ്തത് കണ്ട് വീട്ടുകാര്‍ ഞെട്ടി

പിന്‍വാതില്‍ പൊളിച്ച് വീട്ടില്‍ കയറിയ കള്ളന്‍ നടത്തിയ മോഷണശ്രമം കണ്ട് അയല്‍വാസി ഞെട്ടി. പിറവം ഇഞ്ചിക്കാട്ടേല്‍ ബാബു മത്തായിയുടെ വീട്ടിലാണു മോഷണം നടന്നത്. സംഭവസമയം ബാബു ജോലിക്കായി പോയിരിക്കുകയായിരുന്നു. പിന്‍വാതില്‍ പൊളിക്കുന്ന ശബ്ദം കേട്ട് ഇവര്‍ അയല്‍വാസിയുടെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് അയല്‍വാസിയായ സ്റ്റീഫന്‍ എത്തി ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. വീടിനുള്ളില്‍ നിന്നെടുത്ത കഞ്ഞി മോഷ്ടാവ് മുറ്റത്ത് ഇരുന്നു കുടിക്കുന്നതാണു സ്റ്റീഫന്‍ കണ്ടത്.
ടോര്‍ച്ചിന്റെ വെളിച്ചം കണ്ടപ്പോള്‍ മോഷ്ടാവ് സ്റ്റിഫനു നേരെ മുറ്റത്തു കിടന്ന കല്ലുകള്‍ വലിച്ചെറിഞ്ഞ് ഓടി രക്ഷപെടുകയായിരുന്നു. മോഷ്ടാവ് കൈലി മുണ്ട് മാത്രമാണു ധരിച്ചിരുന്നതെന്ന് സ്റ്റീഫന്‍ പറഞ്ഞു. ഇതിനു പിന്നാലെ 1.30 ഓടെ നിരപ്പ് ജംഗ്ഷനിലുള്ള ജോയി മാത്യൂവിന്റെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. പിന്‍വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ഓടി രക്ഷപെടുകയായിരുന്നു.
https://www.facebook.com/Malayalivartha



























