സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ നുണപരിശോധന വേണമെന്ന ആവശ്യം കോടതി ഇന്ന് പരിഗണിക്കും

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ പെണ്‍കുട്ടിയെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം ഇന്ന് കോടതി പരിഗണിക്കും. തിരുവന്തപുരം പോക്‌സോ കോടതിയാണ് ഹരജി പരിഗണിക്കുക. കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി പെണ്‍കുട്ടിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെയും ഇതേ ആവശ്യമുന്നയിച്ച് നോട്ടീസ് അയച്ചിരുന്നെങ്കിലും പെണ്‍കുട്ടി ഹാജരായിരുന്നില്ല.
കേസില്‍ പെണ്‍കുട്ടി നിരന്തരം മൊഴിമാറ്റിയ സാഹചര്യത്തിലാണ് നുണപരിശോധന വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha


























