കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി

പെന്‍ഷനില്ലാതെ ബുദ്ധിമുട്ടിലായ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ആശ്വാസവുമായി മന്ത്രി. മുടങ്ങിയ പെന്‍ഷന്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. പെന്‍ഷന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പെന്‍ഷന്‍ തുക കൃത്യമായി ലഭ്യമാക്കുന്ന രീതി വരുന്ന ഓണക്കാലത്തു നടപ്പാക്കുമെന്നും മന്ത്രി പറയുന്നു. ബാങ്ക് വായ്പയ്‌ക്കെതിരായ ഹൈക്കോടതി സ്റ്റേ നീക്കാന്‍ നടപടി എടുക്കുമെന്നു അദ്ദേഹം. കോര്‍പ്പറേഷന്റെ ഹ്രസ്വകാല വായപകള്‍ ദീര്‍ഘകാല വായപയാക്കുമെന്നും മന്ത്രി പറയുന്നു.
തിരിച്ചടവ് തുക കുറച്ച് പണം മിച്ചം പിടിക്കുകയാണ് ലക്ഷ്യമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന മുഴുവന്‍ സംസ്ഥാന സര്‍വീസുകളും പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയെങ്കിലും പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്. അതേസമയം കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരി ഹരിക്കുന്നതിനായി മഹാരാഷ്ട്ര ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്.

മഹാരാഷ്ട്ര ബാങ്കില്‍ നിന്ന് വായ്പ ലഭിക്കുന്നതോടെ കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് സൂചനകള്‍. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കെഎസ്ആര്‍ടിസി പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിട്ടുണ്ട്. ബാങ്ക് വായ്പക്കെതിരായ ഹൈക്കോടതി സ്റ്റേ നീക്കാന്‍ നടപടിയെടുക്കുമെന്നും, കോര്‍പ്പറേഷന്റെ ഹ്രസ്വകാല വായ്പകള്‍ ദീര്‍ഘകാല വായ്പയാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. 
https://www.facebook.com/Malayalivartha


























