മൊഴിയെടുക്കലിന് മുന്‍പ് നാദിര്‍ഷായെ സന്ദര്‍ശിച്ചിരുന്നോ? ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി

നടിയെ ആക്രമിച്ചതുമായ കേസില്‍ മൊഴിയെടുക്കുന്നതിന് മുമ്പ് സംവിധായകന്‍ നാദിര്‍ഷായെ സന്ദര്‍ശിച്ചിരുന്നോ എന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി. കഴിഞ്ഞ ദിവസം തന്നെ വിമര്‍ശിച്ച ടി.പി.സെന്‍കുമാറിനെതിരെ വാചാലനായ തച്ചങ്കരി എന്നാല്‍ ഈ ചോദ്യത്തിന് പ്രതികരിക്കാത്തത് ദുരൂഹതയുണര്‍ത്തി. തനിക്കെതിരെ കശാപ്പുകാരന്‍ പരാമര്‍ശം നടത്തിയ ടി.പി.സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനേയും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനേയും വിമര്‍ശിച്ചുകൊണ്ടാണ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി ഇന്ന് പ്രതികരിച്ചത്. മനോരോഗം എന്നാല്‍, ഭ്രാന്ത് മാത്രമല്ലെന്നും ചിന്താഗതിയിലെ അപചയവും മനോരോഗമാണെന്ന് അദ്ദേഹം പറയുന്നു. പൊലീസിന്&്വംിഷ;വേണ്ടത് സന്തുലിത മനസുള്ളവരെയാണ്. തോന്നുമ്പോഴെല്ലാം കാര്‍ഡുയര്‍ത്തുന്ന റഫറിമാരെക്കൊണ്ട് ഉപദ്രവമേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. കയ്യടിക്കുവേണ്ടി വിപ്ലവമുണ്ടാക്കുന്നവര്‍ പോയിക്കഴിഞ്ഞാല്‍ വിപ്ലവവുംപോകും. കേരള പൊലീസ് ഒരു വ്യക്തിയല്ല സംഘമാണെന്നും തച്ചങ്കരി പറഞ്ഞു.
https://www.facebook.com/Malayalivartha























