കുരുക്കു മുറുക്കി കേന്ദ്ര സര്‍ക്കാരും... ദിലീപിനും കുടുംബത്തിനും കാവ്യയ്ക്കും കുടുംബത്തിനും പുതിയ കുരുക്ക്: സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണത്തിനു വരുന്നു

നടന് ദിലീപിന്റെയും നടി കാവ്യയുടെയും കുടുംബത്തിന്റെയും ആസ്തികളെ കുറിച്ച് ഇന്‍കം ടാക്‌സും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം തുടങ്ങും. ആക്രമിക്കപ്പെട്ട നടിയുടെ സ്വത്തുവിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും.
സ്വത്തു തര്‍ക്കമാണ് നടിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയത്. ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് ദിലീപിന് ഭൂമി ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന രഹസ്യവിവരം. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആരോപണ വിധേയനായ നടനുമായി ചേര്‍ന്ന് ബിസിനസ് ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.
ദിലീപിന് സ്വന്തമായി വന്‍കിട ബിസിനസ് സംരംഭങ്ങള്‍ ഉണ്ടെന്നാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കരുതുന്നത്. ഇത് എങ്ങനെയെന്നാവും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രധാനമായും അന്വേഷിക്കുക. ചില നടന്‍മാര്‍ വന്‍തോതില്‍ നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷിച്ച സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് സൂചനയുണ്ട്. നോട്ട് നിരോധനത്തിന്റെ കാലത്ത് തന്നെ ഇതിന്റെ സൂചനകള്‍ സാമ്പത്തിക വിഭാഗത്തിനു ലഭിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനായില്ല.
ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി ചില നടീനടന്‍മാര്‍ക്ക് ബിസിനസ് ബന്ധങ്ങള്‍ ഉണ്ടെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്. വന്‍തോതില്‍ കള്ള പണം മറിക്കാന്‍ സിനിമാരംഗം ഉപയോഗിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സിനിമാരംഗമാണ് കള്ള പണം ഇറക്കാനുള്ള ഏറ്റവും സുരക്ഷിതമായ മേഖല എന്നാണ് അധികൃതര്‍ കരുതുന്നത്. എത്ര പണം വന്നാലും അതിന്റെ സ്രോതസ് ആരും അന്വേഷിക്കാറില്ല.
റിയല്‍ എസ്‌റ്റേറ്റിന്റെ മറവില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് പുറമേ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. സിനിമാക്കാര്‍ കൊണ്ടു നടന്ന സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരില്‍ പലരും അറിയപ്പെടുന്ന ഗുണ്ടകളാണ്. സിനിമയില്‍ അധോലോകം ശക്തമാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. കോടികളുടെ കള്ള പണം സുരക്ഷിതമായി മറവു ചെയ്യാനുള്ള മേഖല കൂടിയാണ് സിനിമ.
നടിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ നടന് ബിസിനസ് സംരംഭങ്ങള്‍ ഉണ്ടായിരുന്നത്രേ. നടന്‍ രണ്ടാമത് വിവാഹം കഴിച്ച ശേഷമാണ് ഇതില്‍ തെറ്റലുണ്ടായത്. പുതിയ ഭാര്യയും നടിയും തമ്മില്‍ മാനസിക പൊരുത്തമില്ലാത്തതാണ് കാരണം.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ദിലീപിനെ പിടികൂടുകയാണെങ്കില്‍ അത് വലിയൊരു തിരിച്ചടിയായി മാറും. ഇക്കാലമത്രയും ദിലീപിനെ സഹായിച്ചിരുന്നവര്‍ കാലുമാറും. എങ്കില്‍ അദ്ദേഹം ചെന്നു ചേരുക വലിയ പ്രതിസന്ധിയിലായിരിക്കും. ഇതുപോലെയായിരിക്കും കാവ്യയുടേയും നാദിര്‍ഷായുടേയും അനുഭവം.
https://www.facebook.com/Malayalivartha

























