യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ലഭിച്ച ദൃശ്യങ്ങളുടെ ആധികാരികത പോലീസ് പരിശോധിക്കുന്നു; കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്

വമ്പന്‍ സ്രാവുകളുടെ അറസ്റ്റ് വൈകുന്ന ഓരോ മിനിറ്റിനും കേരളം വലിയ വില കൊടുക്കേണ്ടി വരും. നിര്‍ണ്ണായകമായ എട്ടു തെളിവുകള്‍ കോര്‍ത്തിണക്കി അന്വേഷണസംഘം ഗൂഢാലോചനയുടെ ചുരുളഴിയിച്ചു. നടിയുടെ കരണത്തടിച്ച് ''നീ ഹാപ്പിയല്ലെ'' ഇതൊരു ക്വട്ടേഷനാണ് സഹകരിക്കണം എന്നുപറഞ്ഞ ക്രിമിനലിനു മുന്നില്‍ തേങ്ങുന്ന ഇരയുടെ വീഡിയോ കണ്ട് അന്വേഷണസംഘം ഞെട്ടി.
പള്‍സര്‍ സുനിയെ ഹൈക്കോടതിയില്‍ നിന്ന് തൂക്കിയെടുത്തു കസ്റ്റഡിയിലെടുത്ത പോലീസിന് വമ്പന്‍ സ്രാവുകളെ കണ്ടപ്പോള്‍ മുട്ടുവിറയ്ക്കുന്നോ? ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നതിനും തെളിവു നശിപ്പിക്കുന്നതിനുമുള്ള സാവകാശമൊരുക്കി പോലീസ് ഇളിഭ്യരാകരുത്. തെളിവുകളും, ഫോണ്‍ വിളികളുമടക്കം നിര്‍ണ്ണായകമായ കണ്ടെത്തലുകളോടെ വമ്പന്‍ സ്രാവിനുമുകളില്‍ വലവിരിച്ചു പോലീസ്. ദിലീപിനെയും, നാദിര്‍ഷയെയും ഇന്നുതന്നെ അറസ്റ്റു ചെയ്യണമെന്ന് അന്വേഷണ സംഘങ്ങളുടെ ശക്തമായ ആവശ്യം. മുകളില്‍ നിന്നുള്ള നിര്‍ദ്ധേശത്തിനായി അവര്‍ കാത്തിരിക്കുന്നു. ഐ.ജി. ദിനേന്ദ്ര കശ്യപ്, വിളിച്ചുചേര്‍ത്തിരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ മീറ്റിംഗ് അതി നിര്‍ണ്ണയകമാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരവായി വീഡിയോ മാറും: ഐജി വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. വീഡിയോ ഉന്നത തല പോലീസ് സംഘം കണ്ട് വിലയിരുത്തും അതിന് ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കും. ക്വട്ടേഷന്‍ ആണെന്നു പറഞ്ഞ് നടിയെ ആക്രമിക്കാന്‍ തുടങ്ങുന്ന സുനിയും സംഘവും അതിക്രൂരമായ ലൈംഗിക ആക്രമമാണ് നടിയോട് നടത്തിയത്. അതേ സമയം പള്‍സര്‍ ജയിലില്‍ നിന്നും ഫോണ്‍വിളിക്കുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതും കേസില്‍ നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha

























