പ്രാര്‍ത്ഥിക്കാനും സന്തോഷിക്കാനും ഓരോ കാരണങ്ങള്‍; കാവ്യപോയതോടെ രക്ഷപെട്ട സന്തോഷത്തിലെന്ന് കാണിച്ച് നിശാലിന്റെ എഫ് ബിയില്‍ ചിത്രങ്ങള്‍

സമാധാനമുള്ള കുടുംബം സന്തുഷ്ട കുടുംബം. ജോലിത്തിരക്ക് മൂലം സോഷ്യല്‍ മീഡിയയില്‍ ഒട്ടും തന്നെ സജീവമല്ലാത്ത നിശാല്‍ തന്റെ സന്തുഷ്ട കുടുംബത്തിന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തു. ഇതൊരു മധുരപ്രതികാരമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. കാവ്യാ മാധവനും ഭര്‍ത്താവും നടനുമായ ദിലീപും കടുത്ത മാനസിക സംഘര്‍ഷവും മാനക്കേടും അനുഭവിക്കുന്ന ഈ സന്ദര്‍ഭത്തില്‍ താനും ഭാര്യയും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് കാണിക്കാനാണ് ഈ ഫോട്ടോ ഷെയറിങ്ങെന്നാണ് സംസാരം. കാവ്യാ മാധവനും ദിലീപും ഇത് കാണണമെന്നും നിശാല്‍ ആഗ്രഹിക്കുന്നുണ്ടത്രെ. അതാണ് ഫേസ്ബുക്കില്‍ തന്റെയും ഭാര്യയുടെയും സന്തോഷം കലര്‍ന്ന നിമിഷത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
നിശാല്‍ ഭാര്യ രമ്യക്കൊപ്പം വളരെ ഹാപ്പിയായി നില്‍ക്കുന്ന ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് നിശാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാവ്യാ മാധവനുമായി ബന്ധം പിരിഞ്ഞ നിശാല്‍ അടുത്തിടെയാണ് രമ്യയെ വിവാഹം ചെയ്തത്. ഇപ്പോള്‍ നിശാലും ഭാര്യ രമ്യയും അമേരിക്കയിലാണ് താമസം. സോഫറ്റ് വെയര്‍ വിദഗ്ധനായ നിശാല്‍ രമ്യയുമായുള്ള വിവാഹ ശേഷമാണ് അമേരിക്കയിലേക്ക് പോയത്. സോഫ്റ്റ് വെയര്‍ വിദഗ്ദനായ നിശാല്‍ കുവൈറ്റില്‍ ജോലി ചെയ്യുന്ന സമയത്താണ് കാവ്യയെ വിവാഹം ചെയ്യുന്നത്. എന്നാല്‍ ആറു മാസം മാത്രമാണ് ഈ ദാമ്പത്യം നീണ്ടത്. നിശാലും കുടുംബവും പീഡിപ്പിച്ചെന്നാരോപിച്ച് കാവ്യ കോടതിയില്‍പോയപ്പോള്‍ അന്നും ദിലീപിന്റെ പേര്‍ തന്നെയാണ് ഇവരുടെ ബന്ധം പിരിയാന്‍ കാരണമെന്ന് പലരും ആരോപിച്ചിരുന്നു. അതേ സമയം നടിയെ ആക്രമിച്ച കേസിലെ ആരോപണവിധേയനായ നടന്‍ ദിലീപും ഭാര്യയും നടിയുമായ കാവ്യാ മാധവനും ഇന്നലെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ പുലര്‍ച്ചെ നാലിന് കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മാല്യ ദര്‍ശനം നടത്തിയ ഇരുവരും 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുതു. അതിന് ശേഷം ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുള്ള വഴിപാടുകളും നടത്തി പുലര്‍ച്ചെ അഞ്ചു മണിയോടെ തന്നെ തിരികെ മടങ്ങുകയും ചെയ്തു.
https://www.facebook.com/Malayalivartha

























