നടിയെ ആക്രമിച്ച കേസ്: മാധ്യമങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി നാദിര്‍ഷ

നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് നാദിര്‍ഷ. ഫെയ്‌സ്ബുക്കിലാണ് നാദിര്‍ഷ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടത്. ആലുവ റൂറല്‍ എസ്.പി മാധ്യമങ്ങളോട് സംസാരിക്കുന്ന വിഡിയോ ആണ് വിമര്‍ശനക്കുപിന് ചുവടെ ചേര്‍ത്തത്.
കോസുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ പൊലീസ് വിളിപ്പിച്ചു. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തില്‍ ധര്‍മജന്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. അതിനിടെ നാദിര്‍ഷയെയും ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഇരുവരെയും ഇന്നു തന്നെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി പൊലീസ് കാത്തിരിക്കുകയാണ്. എഡിജിപി ബി. സന്ധ്യയുടെ മേല്‍നോട്ടത്തില്‍ നടന്ന ആദ്യ ഘട്ട ചോദ്യംചെയ്യലില്‍ ദിലീപിന്റെ മൊഴി 143 പേജും നാദിര്‍ഷയുടേത് 140 ഉം ആണുള്ളത്.
നാദിര്‍ഷയുടെ ഫേസ്ബുക് പോസ്റ്റ്
''മാധ്യമങ്ങളേ വിശ്വസിച്ച് പോരുന്നവര്‍ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്... അതല്ല പോലീസിലും, ഇവിടുത്തെ അന്വേഷണ രീതിയും ആണ് നിങ്ങള്‍ ഉറ്റ് നോക്കുന്നതെങ്കില്‍ ആലുവ റൂറല്‍ എസ്.പി ഈ പറയുന്ന വാക്കുകള്‍ കേള്‍ക്കുക. മാധ്യമങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചിലര്‍ക്കെങ്കിലും അപ്പോള്‍ മനസ്സിലാകും'' ഇങ്ങനെയാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഒപ്പം വിഡിയോയും പങ്കു വച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























