ദേവികുളം സബ് കളക്ടറെ മാറ്റിയത് ഭൂമാഫിയയ്ക്ക് വേണ്ടി:രമേശ് ചെന്നിത്തല

ശ്രീറാം വെങ്കട്ടരാമനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് റിസോര്‍ട്ട് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൈയേറ്റത്തേയും കുടിയേറ്റത്തേയും യു.ഡി.എഫ് രണ്ടായാണ് കാണുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഓരോ സമയത്തും ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറ്റാറുണ്ട്. എന്നാല്‍, ദേവികുളം സബ് കളക്ടറെ മാറ്റിയത് ഭൂമാഫിയയ്ക്ക് വേണ്ടിയാണ്. വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെ സര്‍ക്കാര്‍ മാറ്റിയില്ലേ. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്നും ചെന്നിത്തല ചോദിച്ചു.
ശ്രീറാമിന് പകരം വയനാട് സബ് കളക്ടര്‍ പ്രേംകുമാറാണ് ദേവികുളത്തെ പുതിയ സബ് കളക്ടര്‍.
https://www.facebook.com/Malayalivartha


























