ചോദ്യം ചെയ്യലിന് ശേഷമുള്ള ധര്‍മ്മജന്റെ പ്രതികരണം

നടിയെ ആക്രമിച്ച കേസില്‍ പൊലീസ് നടന് ധര്മജന് ബോള്‍ഗാട്ടിയുടെ മൊഴിയെടുത്തു കഴിഞ്ഞു. ഒന്നരമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിനു ശേഷം ധര്മജന് ആലുവ പൊലീസ് ക്ലബില്‍ നിന്നു മടങ്ങി. ദിലീപിനെയും നാദിര്‍ഷയെയും കുറിച്ച് എന്തെങ്കിലും ചോദിച്ചോ എന്ന ചോദ്യത്തിന് മറുപടിയായി നടന് ഒന്നും പ്രതികരിച്ചില്ല, പൊലീസ് തന്നെ ചില ഫോട്ടോകള്‍ കാണിച്ച് അതെക്കുറിച്ച് ചോദിച്ചു എന്നും ധര്മജന് പറഞ്ഞു.
സുനി താന്‍ അഭിനയിച്ച സെറ്റുകളിലെത്തിയിട്ടുണ്ടോ എന്നു പോലീസ് ചോദിച്ചതായും ധര്മജന് പറഞ്ഞു. എന്നാല്‍ മറ്റു വിശദാംശങ്ങള്‍ വെളിപ്പെടുത്താനൊന്നും നടന് തയ്യാറായില്ല. ദിലീപിന്റെ സഹോദരന് ആനൂപിന്റെ മൊഴിയെടുപ്പ് ഇതുവരെ കഴിഞ്ഞിട്ടില്ല.
അതിനിടെ നാദിര്‍ഷയെയും ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ അവ്യക്തത ഇപ്പോഴും തുടരുകയാണ്. ഇരുവരെയും ഇന്നു തന്നെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി പൊലീസ് കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























