Widgets Magazine 

30
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദിയുടെ വമ്പൻ തിരിച്ചടി!ഹൂത്തികളുടെ 5 ആക്രമണങ്ങളും വിഫലം;ഒരെണ്ണം പോലും ഭൂമിയിൽ തൊടിക്കാതെ ആകാശത്തുവെച്ച് പൂത്തിരിയാക്കി..


പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!


10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..


തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.. പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയും വരുന്നു... വിധി വി ഡി സതീശൻ സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ..?


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു

മുട്ടുമടക്കാതെ ധീരതയോടെ നിന്ന രണ്ട് ഐ.എ.എസ്സുകാര്‍!

05 JULY 2017 05:45 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടുകാർ തേടിനടന്നു, മോർച്ചറിത്തണുപ്പിൽ ജോൺസൺ ‘അനാഥൻ’; പോക്കറ്റിൽ ഫോൺ നമ്പറുണ്ടായിട്ടും......!

വെട്രിവേൽ മുരുകന് ഹരോഹര..! മിണ്ടാട്ടം മുട്ടി വിജയ്.. കൊമ്പൊടിച്ച് മോദി നേരിട്ടിറങ്ങി..!സാക്ഷാൽ സുബ്രഹ്മണ്യന്റെ മലമുകളിൽ!

"ഞാൻ വിളിക്കുമ്പോൾ ഫുൾ CALL BUSY, അവൾക്ക് വേറെ കാമുകൻ ഉണ്ട് സാറേ" നെഞ്ചത്ത് കയറി ഇരുന്ന് കുത്തിയിറക്കി

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കേരളത്തില്‍ നിലനില്‍പ്പില്ലേ..?കേരളജനത ചോദിക്കുന്ന ചോദ്യമാണിത്. ഒരു രാഷ്ട്രീയ ശുപാര്‍ശകള്‍ക്കും വഴങ്ങാതെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയ പിണറായി സര്‍ക്കാര്‍ മിടുക്കരായ രണ്ട് ഐ.എ.എസ് ഓഫീസര്‍മാരെയാണ് ഇപ്പോള്‍ ഒറ്റയടിക്ക് തെറുപ്പിച്ചിരിക്കുന്നത്.

ഭൂമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന് സ്ഥലം മാറ്റപ്പെട്ട രണ്ട് പേരും സബ് കളക്ടര്‍മാരാണ് എന്നതും ശ്രദ്ധേയമാണ്.

ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ അഥീല അബ്ദുള്ളയാണ് ആദ്യം ഇത്തരത്തില്‍ ഇരയാകേണ്ടി വന്നത്. 200 കോടിയോളം വിലമതിക്കുന്ന ഭൂമി തട്ടിപ്പ് കണ്ടെത്തിയതിനുള്ള 'പ്രതിഫല'മായിരുന്നു അത്. തലസ്ഥാനത്ത് ലൈഫ്മിഷന്‍ പദ്ധതിയുടെ മേധാവിയാക്കിയായിരുന്നു സ്ഥാനചലനം.

മൂന്നാറില്‍ കയ്യേറ്റത്തിനെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചതിനാണ് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഇപ്പോള്‍ സ്ഥലംമാറ്റിയിരിക്കുന്നത്. എംബ്ലോയ്‌മെന്റ് ഡയറക്ടറായാണ് പുതിയ നിയമനം. ബുധനാഴ്ച്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മാനന്തവാടി സബ് കളക്ടര്‍ക്കാണ് പകരം ചുമതല.

റവന്യൂ വകുപ്പ് കയ്യാളുന്ന സി.പി.ഐയുടെ അനുമതിയില്ലാതെയാണ് രണ്ടു പേരെയും സ്ഥലം മാറ്റിയത്. ഈ നടപടി ഇടത് മുന്നണിയില്‍ വലിയ പൊട്ടിത്തെറിക്ക് തന്നെ കാരണമായിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ശ്രീറാമിനെ സ്ഥലം മാറ്റണമെന്ന് സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ട് വരികയായിരുന്നു. അഥീലയെ സ്ഥലം മാറ്റാന്‍ ഇടപെട്ടതും മന്ത്രിസഭയിലെ പ്രമുഖനാണ്.

സര്‍ക്കാറിന് തിരിച്ചടിയായി മൂന്നാര്‍ ഭൂമി ഏറ്റെടുക്കലില്‍ കലക്ടറുടെ ഉത്തരവ് ശരിവച്ച് കൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി വിധി പറഞ്ഞതാണ് പെട്ടെന്നുള്ള ശ്രീറാമിന്റെ സ്ഥലം മാറ്റത്തിന് കാരണമെന്നാണ് സൂചന. കൊച്ചിയില്‍ പ്രമുഖന്റെ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്നതാണ് അഥീലയുടേയും പെട്ടെന്നുള്ള സ്ഥലം മാറ്റത്തിന് വഴിയൊരുക്കിയത്.

മൂന്നാറില്‍ റിസോര്‍ട്ടുടമ കയ്യേറിയത് സര്‍ക്കാര്‍ ഭൂമിയാണെന്നും 22 സെന്റ് ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുമുള്ള ഹൈക്കോടതി നിര്‍ദേശം സബ് കളക്ടര്‍ ശ്രീറാമിന്റെ നിലപാടിനുള്ള അംഗീകാരമായിരുന്നു. ഇതാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പേടിച്ച് ജോലിമാറാനോ ഓടാനോ തുടങ്ങിയാല്‍ ജീവിതാവസാനം വരെ ഓടേണ്ടിവരുമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ തുറന്നടിച്ചിരുന്നു.

ഉന്നത കേന്ദ്രങ്ങളുടെ കണ്ണിലെ കരടായ ശ്രീറാമും അഥീലയും ഡോക്ടര്‍ ജോലി വിട്ടാണ് ഐ.എ.എസ് കരസ്ഥമാക്കിയത്.

അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നിയമം മുഖം നോക്കാതെ നടപ്പാക്കിയ സബ് കളക്ടര്‍മാരെ പെട്ടന്ന് സ്ഥലം മാറ്റിയത് ശരിയായ നടപടിയല്ലെന്ന അഭിപ്രായമാണ് ഇപ്പോള്‍ ശക്തമായി ഉയരുന്നത്.

കഴിഞ്ഞ ഒന്‍പതു മാസമായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായി പ്രവര്‍ത്തിക്കുന്ന അഥീല ഇതിനകം 200 കോടിയിലധികം വിലമതിക്കുന്ന ഭൂമികളിലെ കയ്യേറ്റമാണ് കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുള്ളത്. ശ്രീറാമും ഇതിന് സമാനമായ നടപടികളാണ് മൂന്നാറിലും കൈക്കൊണ്ടത്. ഇനിയും ഇത്തരത്തില്‍ നിരവധി കയ്യേറ്റങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനിരിക്കെയാണ് ഇരുവരുടേയും പെട്ടെന്നുള്ള സ്ഥലമാറ്റം. അധികാര കേന്ദ്രങ്ങള്‍ എത്ര ഉന്നതരായാലും എന്തൊക്കെ സമ്മര്‍ദ്ദമുണ്ടായാലും വഴിവിട്ട് ഒരു കാര്യവും ചെയ്ത് കൊടുക്കാത്തത് തന്നെയാണ് അഥീലയുടേയും ശ്രീറാമിന്റേയും സ്ഥലം മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.

വന്‍കിട മാഫിയകളുടെ കോടിക്കണക്കിന് രൂപയുടെ വസ്തുവിന്മേലാണ് ശ്രീറാം കൈവച്ചിരുന്നത്. എറണാകുളം നഗരത്തിലെ പല ഭാഗങ്ങളിലായി നടന്നിരുന്ന ഭൂമി കയ്യേറ്റം കണ്ടെത്തി സബ് കളക്ടര്‍ അഥീല സ്വീകരിച്ച നടപടിയും പല ഉന്നതരുടെയും ഉറക്കം കെടുത്തുന്നതായിരുന്നു.

നഗരത്തിലെ പ്രമുഖ ക്ലബ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയതും പ്രമുഖ ബില്‍ഡറുടെ കാക്കനാട്ടുള്ള ആറ് ഏക്കര്‍ കൃഷിഭൂമി കരഭൂമിയാക്കാനുള്ള ശ്രമത്തിന് തടയിടാന്‍ സബ് കളക്ടര്‍ തന്നെ ഹൈക്കോടതിയില്‍ നേരിട്ട് അപ്പീല്‍ ഫയല്‍ ചെയ്തതും വാട്ടര്‍ തീം പാര്‍ക്ക് ഉടമയുടെ ഭൂമി കണ്‍വര്‍ട്ട് ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതിരുന്നതുമെല്ലാം വലിയ എതിര്‍പ്പിന് കാരണമായ സംഭവങ്ങളാണ്.

മറ്റൊരു പ്രമുഖ സ്ഥാപനം സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന എട്ടു കോടി രൂപ കുടിശ്ശിക നല്‍കാനുണ്ടായിരുന്നതിലും അഥീലയുടെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടായി. ഒരു ഉന്നതന്‍ അങ്കമാലിയിലുള്ള വസ്തുവിന് ആധാരത്തില്‍ വില കുറച്ച് കാണിച്ച പശ്ചാത്തലത്തില്‍ അദാലത്ത് നടത്തുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ഇത്തരം കാര്യങ്ങളൊന്നും തന്നെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തി 'ഹീറോ' ചമയാന്‍ മാഡം ഒരിക്കലും നിന്നിട്ടില്ലന്നാണ് ഓഫീസ് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. അങ്ങനെ ആയിരുന്നുവെങ്കില്‍ ഒരു പക്ഷേ 'പള്‍സ് ' മനസ്സിലാക്കി സര്‍ക്കാര്‍ സ്ഥലമാറ്റം നടത്തില്ലായിരുന്നുവെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

തിരൂര്‍ സബ് കളക്ടറായിരിക്കെ വേങ്ങര കിളിനക്കോട് ക്വാറി മാഫിയയുടെ തട്ടകത്തില്‍ പോയി ഒറ്റക്ക് ലോറി പിടിച്ചെടുത്ത് കൊണ്ടു വന്നിട്ടുമുണ്ട് അഥീല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ സൽക്കാരത്തിനിടെ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയിൽ നവംബർ 26ന് നടന്ന വിവാഹ ശേഷമുള്ള വിരുന്നിൽ വച്ചാണ് വരൻ കുഴഞ്ഞു വീണത്. പട്ന സ്വദേശിയായ ആയുർവേദ ഡോക്ടർ പവൻ കുമാർ യാദവാണ് മരിച്ചത്.  (2 hours ago)

വീട്ടുകാർ തേടിനടന്നു, മോർച്ചറിത്തണുപ്പിൽ ജോൺസൺ ‘അനാഥൻ’; പോക്കറ്റിൽ ഫോൺ നമ്പറുണ്ടായിട്ടും......!  (2 hours ago)

വിമാനം റൺവേയിലേക്ക് പറന്നിറങ്ങുന്നതിനിടെ വിമാനത്താവളത്തിൽ ഭൂചലനം നടുക്കുന്ന ദൃശ്യം പുറത്ത്:  (2 hours ago)

വെട്രിവേൽ മുരുകന് ഹരോഹര..! മിണ്ടാട്ടം മുട്ടി വിജയ്.. കൊമ്പൊടിച്ച് മോദി നേരിട്ടിറങ്ങി..!സാക്ഷാൽ സുബ്രഹ്മണ്യന്റെ മലമുകളിൽ!  (2 hours ago)

"ഞാൻ വിളിക്കുമ്പോൾ ഫുൾ CALL BUSY, അവൾക്ക് വേറെ കാമുകൻ ഉണ്ട് സാറേ" നെഞ്ചത്ത് കയറി ഇരുന്ന് കുത്തിയിറക്കി  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ  (7 hours ago)

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ; ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്; ആരോപണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില  (8 hours ago)

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

#SaudiArabia സൗദിയുടെ വമ്പൻ തിരിച്ചടി!  (8 hours ago)

MUNNAR ഗർഭിണിയാണെന്ന വിവരം വീട്ടുകാരുംഅറിഞ്ഞില്ല!  (8 hours ago)

#PinarayiVijayan പ്രമുഖ നേതാക്കളും പട്ടികയിൽ!  (8 hours ago)

#Thirupparankundram സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ അതോ രക്ഷിക്കുമോ?  (8 hours ago)

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (13 hours ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (13 hours ago)

Malayali Vartha Recommends