വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട വീട്ടില്‍ കുടുങ്ങിക്കിടന്ന വയോധികരെ ജനമൈത്രി പൊലീസ് രക്ഷിച്ചു

ആഹാരം പോലും കഴിക്കാതെ നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ രണ്ടാഴ്ചായി കഴിച്ചുകൂട്ടിയ വയോധികരായ സഹോദരങ്ങളെ ജനമൈത്രി പൊലീസ് രക്ഷപ്പെടുത്തി ഗാന്ധിഭവനിലാക്കി. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡില്‍പെട്ട കരീത്തറ കോളനി പുത്തന്‍തറയില്‍ കുഞ്ഞുകുട്ടി (77), സഹോദരി കുഞ്ഞുകുഞ്ഞമ്മ (75) എന്നിവരെയാണു മാന്നാര്‍ ജനമൈത്രി പൊലീസ് സുരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ അയല്‍വാസികളും സന്നദ്ധസംഘടനാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
അവിവാഹിതരായ ഇരുവരും തനിയെ കഴിയുന്ന വീട് രണ്ടാഴ്ചയായി മറ്റു പ്രദേശങ്ങളുമായി ബന്ധമില്ലാത്ത വിധം വെള്ളപ്പൊക്കത്താല്‍ ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു. രക്ഷാസംഘമെത്തുമ്പോള് ഇരുവരും ആഹാരം പോലും കഴിക്കാതെ മലിനപ്പെട്ട അവസ്ഥയില്‍ ആയിരുന്നു. ബേക്കറി പലഹാരങ്ങള്‍ മഴ വെള്ളത്തില്‍ കുതിര്ത്തായിരുന്നു ഭക്ഷിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























