ദിലീപിനെ പൂട്ടാന്‍ കൂട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്തു...ഒളിക്കാന്‍ നോക്കരുത്; ദിലീപിനെ ചോദ്യം ചെയ്യാന്‍ മനശാസ്ത്രജ്ഞര്‍ വരും

ദിലീപിനെയും നാദിര്‍ഷായെയും പോലീസ് ഒരിക്കല്‍ കൂടി ചോദ്യം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ രണ്ടാം ചോദ്യം ചെയ്യലിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് മനശാസ്ത്രജ്ഞര്‍. കേരളത്തിലെ പ്രശസ്തരായ ഒരു കൂട്ടം മനശാസ്ത്രജ്ഞരെയാണ് ആലുവ പോലീസ് ക്ലബില്‍ വിളിച്ചുകൂട്ടിയത്. ഇത്തവണ തെറ്റരുത് എന്നാണ് പോലീസ് ഉദ്ദേശ്യം വേണ്ടി വന്നാല്‍ പള്‍സര്‍ സുനിയെ കൂടെയിരുത്തി മൂവരെയും ചോദ്യം ചെയ്യും.
സാധാരണ കള്ളം മാത്രം പറയുന്ന പ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ പോലീസ് മനശാസ്ത്രപരമായ സമീപനം കൈക്കൊള്ളാറുണ്ട്. മനശാസ്ത്രപരമായി സമീപിച്ച് അവര്‍ രഹസ്യമെന്നു കരുതുന്ന കാര്യങ്ങള്‍ പുറത്തു കൊണ്ടുവരികയാണ് ലക്ഷ്യം. വലിയ കുറ്റവാളികളെ ചോദ്യം ചെയ്യുമ്പോള്‍ ഇത്തരം സമീപനം പോലീസ് സ്വീകരിക്കാറുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്യുമ്പോള്‍ മനശാസ്ത്രജ്ഞരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. കാരണം ദിലീപിനെയും നാദിര്‍ഷായെയും പോലുള്ളവര്‍ക്ക് പോലീസിനെ കറക്കാന്‍ കഴിയുമെന്ന് അവര്‍ സ്വപ് നേപി കരുതിയില്ല. ഇവര്‍ സിനിമാനടന്മാര് ആയതിനാല്‍ പോലീസ് എന്നു കേള്‍ക്കുമ്പോള്‍ മുട്ടുവിറയ്ക്കുമെന്നാണ് കരുതിയത്. എന്നാല്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ മികച്ച അഭിനേതാക്കളാണെന്ന് പോലീസ് ഞെട്ടലോടെ മനസിലാക്കി. ചോദ്യം ചെയ്യലില്‍ കഴിവു തെളിയിച്ച ബി.സന്ധ്യയെ പോലൊരു ഉദ്യോഗസ്ഥ ദിലീപ് ഷാ സുഹൃത്തുക്കളെ കണ്ട് അന്തം വിട്ടു._6.jpg)
വലിയ പ്രതിസന്ധിയിലാണ് അതോടെ പോലീസ് എത്തിച്ചേര്‍ന്നത്. എന്തു ചെയ്യണമെന്നറിയാതെ അവര്‍ കുഴങ്ങി. അന്വേഷണ തലവന്‍ ദിനേന്ദ്ര കശ്യപിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. സി ബി ഐ യില്‍ കിടിലം ഉദ്യാഗസ്ഥനായിരുന്നു കശ്യപ്. അദ്ദേഹം കണ്ണുരുട്ടി കാണിച്ചാല്‍ ഒരു മാതിരിപ്പെട്ട എല്ലാവരും വീണുപോകും. എന്നാല്‍ സിനിമാ നടന്മാരെ ചോദ്യം ചെയ്യാനുള്ള കഴിവ് തനിക്ക് ഇല്ലെന്ന് കശ്യപ് ആലുവയില്‍ നടന്ന യോഗത്തില്‍ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് മനശാസ്ത്രജ്ഞരെ വിളിച്ചു വരുത്താന്‍ പോലീസ് തീരുമാനിച്ചത്. ഇതിന് ഐ.ജി സന്ധ്യയുടെയും ഡി ജി പി ലോകനാഥ് ബഹ്റയുടെയും അനുമതിയുണ്ട്.
അടുത്ത ഘട്ടത്തില്‍ പൂര്‍ണമായും മനശാസ്ത്രപരമായിട്ടായിരിക്കും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ ഹൈടെക്കാക്കും. വീഡിയോ, ഓഡിയോ റെക്കോര്‍ഡിംഗ് ഉണ്ടായിരിക്കും. കഴിഞ്ഞ ചോദ്യം ചെയ്യലില്‍ ദിലീപും നാദിര്‍ഷായും പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നു. അത് ഇക്കുറി ആവര്‍ത്തിക്കാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
ചോദ്യം ചെയ്യുന്ന സമയത്ത് മനശാസ്ത്രജ്ഞരെ ഇരുത്തണോ എന്നും പോലീസ് ചിന്തിക്കൂന്നുണ്ട്. അക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. സര്‍ക്കാരിന് പ്രസ്റ്റീജായി മാറിയിരിക്കുകയാണ് സിനിമാക്കേസ് . ഒരുപക്ഷേ ജിഷ വധക്കേസിനെക്കാള് ശക്തമായിരിക്കും സിനിമാ കേസിലുണ്ടാകുന്ന വിവാദങ്ങള്‍. ഏതെങ്കിലും ഘട്ടത്തില്‍ ദിലീപ് നിരപരാധിയാണെന്ന് പോലീസ് പറഞ്ഞാല്‍ സര്‍ക്കാര്‍ നടനെ രക്ഷപ്പെടുത്തിയതാണെന്ന് ജനം പറയും.
https://www.facebook.com/Malayalivartha


























