സ്ത്രീ വിരുദ്ധ പ്രവണതകള്‍ അമ്മ ചെറുക്കും: എന്റെ പരാമര്‍ശം വളച്ചൊടിച്ചുവെന്ന് ഇന്നസെന്റ്

വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാണ് വിവാദമായതിനെ തുടര്‍ന്ന്. മാധ്യമങ്ങളെ വിമര്‍ശിച്ച ഇന്നസെന്റ്.താന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനകള്‍ വളച്ചൊടിച്ചു എന്ന ആരോപണവുമായി ഇന്നസെന്റ് ഉന്നയിക്കുന്നത്. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചുവെന്നും ഇന്നസെന്റ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് അഭ്യൂഹത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ ചില പരാമര്‍ശങ്ങളാണ് വിവാദമായത്. അതേസമയം സ്ത്രീ വിരുദ്ധമായ എല്ലാ പ്രവണതകളെയും ചെറുക്കാനുള്ള ശ്രമം സംഘടന എന്ന നിലയില്‍ അമ്മ നിര്‍വഹിക്കുമെന്നും ഇന്നസെന്റ് ഫേസ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നസെന്റിന്റെ ഫെയ്സ്ബുക്ക് പോപോസ്റ്റ്:
രാവിലെ ഞാന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഉണ്ടായ ചില പരാമര്‍ശങ്ങള്‍, ഞാന്‍ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തില്‍ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുന്‍കാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല അത്. സമൂഹത്തിന്റെ ഭാഗമായ ചലച്ചിത്ര രംഗത്തും നിലവിലുള്ള സാമൂഹ്യ പ്രവണതകള്‍ പ്രതിഫലിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്. സ്ത്രീവിരുദ്ധമായ എല്ലാത്തരം പ്രവണതകളേയും ചെറുക്കാനുള്ള ശ്രമങ്ങള്‍ സംഘടന എന്ന നിലയില്‍ അമ്മ നിര്‍വഹിക്കും. സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റി വാക്കുകളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
https://www.facebook.com/Malayalivartha


























