നടിയെ ആക്രമിച്ച കേസ്: എത്ര വലിയ മീനായാലും വലയില്‍ വീഴുമെന്ന് മുഖ്യമന്ത്രി

മീനുകള്‍ വലപൊട്ടിച്ച് രക്ഷപെടാതിരിക്കാന്‍ നോട്ടമിട്ട് പിണറായി. മുഖ്യന്റെ വാക്കുകള്‍ വിശ്വസിക്കാമോ. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്രമണം ഉണ്ടായതിനു പിന്നാലെ സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് കോഴിക്കോട് നടത്തിയ പ്രതികരണത്തിനു ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പരാമര്‍ശം നടത്തുന്നത്.
തെറ്റു ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും, എത്ര വലിയ മീനായാലും വലയില്‍ വീഴുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ വനിതാസംഘടന നേതാക്കളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ശക്തമായ രീതിയില്‍ പ്രതികരിച്ചത്. കേസില്‍ പോലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ധൈര്യമായി മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍െ്‌റ പൂര്‍ണരൂപം:
കൊച്ചിയില്‍ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നത്.
തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിന്റെ പിറകെയായിരുന്നു. കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ധൈര്യമായി മുന്നോട്ടുപോകാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴും. ഇക്കാര്യം വനിതാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ ഇന്ന് വിശദമായി സംസാരിച്ചു
https://www.facebook.com/Malayalivartha


























