സര്‍ക്കാരിനെതിരേ രൂക്ഷ പരാമര്‍ശവുമായി വീണ്ടും ഹൈക്കോടതി

സര്‍ക്കാരിനെതിരേ രൂക്ഷ പരാമര്‍ശവുമായി വീണ്ടും ഹൈക്കോടതി. എല്ലാം ശരിയാക്കാന്‍ ഇനി ആര് വരുമെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ല്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. റിസോര്‍ട്ട് നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഒഴിപ്പിക്കുന്നതിന് സര്‍ക്കാരിന് തടസമില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ കേസിന്റെ വിധി പകര്‍പ്പിലാണ് സര്‍ക്കാരിനോട് സുപ്രധാന ചോദ്യങ്ങള്‍ ഹൈക്കോടതി ഉന്നയിക്കുന്നത്.
കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകള്‍ മുന്‍കാലത്തും കോടതികളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. അതിന് വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്നും കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു. സര്‍ക്കാരിനെതിരേ രൂക്ഷ പരാമര്‍ശവുമായി വീണ്ടും ഹൈക്കോടതി. എല്ലാം ശരിയാക്കാന്‍ ഇനി ആര് വരുമെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ല്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
റിസോര്‍ട്ട് നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഒഴിപ്പിക്കുന്നതിന് സര്‍ക്കാരിന് തടസമില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ കേസിന്റെ വിധി പകര്‍പ്പിലാണ് സര്‍ക്കാരിനോട് സുപ്രധാന ചോദ്യങ്ങള്‍ ഹൈക്കോടതി ഉന്നയിക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകള്‍ മുന്‍കാലത്തും കോടതികളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. അതിന് വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്നും കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























