ഇന്നലെ ബസില്‍ യാത്ര ചെയ്യവേ നടി ദിവ്യ പ്രഭയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്ക് വച്ച് താരം

ഇന്നലെ പത്തനംതിട്ടയില്‍ നിന്ന് കൊച്ചി വൈറ്റിലയിലേക്ക് ലോ ഫ്‌ലോര്‍ എസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ നടിയ്ക്കുണ്ടായ ദുരനുഭവം പങ്ക് വച്ച് താരം. ഇന്നലെ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഇരുപത്തിയഞ്ചു വയസ് തോന്നുന്ന ഒരു ന്യൂ ജെന്‍ ചെക്കന്‍ കൂടെ കൂട്ടുകാരനും താരത്തിന്റെ എതിര്‍ വശത്ത് ഇരിക്കുന്നുണ്ടായിരുന്നു. ആ ചെക്കന്‍ തന്നെ നോക്കി നോക്കി വളരെ ആസ്വദിച്ചിരിക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂറോളം ഞാനാ നോട്ടം സഹിച്ചു. പിന്നെ എനിക്കത് സഹിക്കാനായില്ല ആ നോട്ടം ഞാന്‍ നന്നായി ശ്രദ്ധിക്കാന്‍ തുടങ്ങി. പിന്നീട് ഞാന്‍ ശരിയ്ക്കും ശ്രദ്ധിയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ മനസ്സിലായി അവന്റെ നോട്ടം അത്ര ശരിയല്ലന്ന്... തിരിച്ച് ഞാനും തറപ്പിച്ച് നോക്കി..
പക്ഷെ അതൊന്നും വിലപ്പോയില്ല ചെക്കന്‍ വീണ്ടും ആ നോട്ടം തുടര്‍ന്നുകൊണ്ട് ഇരുന്ന്. ദേഷ്യത്തിന്റെ പല ഭാവങ്ങളിലും ഞാനവനെ നോക്കി അപ്പോഴും അവനൊരു കൂസലുമില്ല. അങ്ങനെ വൈറ്റില എത്തുന്നതുവരെ അവനെ സഹിച്ച ഹാങ്ങോവറില്‍ അവനോടു തന്നെ അത് നേരിട്ട് ചോദിക്കാം എന്ന് കരുതി ബസ് ഇറങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു മോനെ ഇതെന്ത് നോട്ടമാണ് ഇത് മോന്റെ സ്ഥിരം പരിപാടിയാണോ എന്ന് സ്‌നേഹമായ ഭാഷയില്‍ ചോദിച്ചു. പക്ഷെ ഇത് കേട്ടപാടെ അവന്‍ എന്റെ നേരെ ചാടികേറാന്‍ തുടങ്ങി. നോക്കിയതല്ലേ ഉള്ളു ഒന്നും ചെയ്തില്ലല്ലോ എന്നായിരുന്നു അവന്റെ മറുപടി.

ശേഷം അടിക്കാന്‍ വരുന്നതുപോലെ ആയിരുന്നു അവന്റെ പെരുമാറ്റം. അതുകൂടി ആയപ്പോള്‍ എനിക്കും അത് സഹിക്കാവുന്നതിനു അപ്പുറമായി.. ഉടന്‍ തന്നെ അടുത്തുണ്ടായിരുന്ന പോലീസിനോട് അറിയിച്ചു. പക്ഷെ അപ്പോഴേക്കും അവന്‍ കടന്നു കളഞ്ഞു. ഞാന്‍ വിടാന്‍ തയ്യാറായില്ല അമ്മയേം കൂട്ടി ഓട്ടോയില്‍ അവന്റെ പിറകെ ഓട്ടോ ചേട്ടന്മാരുടെ സഹായത്തോടെ അവനെ പിടിച്ച് പോലീസിലും ഏല്‍പ്പിച്ചു. ഇങ്ങനെയുള്ള പയ്യന്മാരോട് താരത്തിന് ഒന്നേ പറയാനുള്ളു ഈ വൃത്തികെട്ട നോട്ടം എല്ലാ പെണ്‍പിള്ളേരും സഹിക്കുമെന്ന് വരില്ല...

https://www.facebook.com/Malayalivartha


























