Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

നടി ആക്രമിക്കപ്പെട്ട സംഭവം ഗൂഢാലോചന തന്നെ; തെളിവുകൾ കോർത്തിണക്കാനാകാതെ നട്ടം തിരിഞ്ഞ് പോലീസ്

07 JULY 2017 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഗൂഢാലോചന തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന തെളിക്കാനായി ചലച്ചിത്ര മേഖലയിലെ കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിലെ ഗൂഢാലോചന തെളിയിക്കാന്‍ പോലീസ് ആഞ്ഞുശ്രമിക്കുകയാണ്. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നു.

എന്നാല്‍ ആരോപണ വിധേയരായവരിലേക്ക് ഗൂഢാലോചന എത്തിക്കാനുള്ള ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് വിവരം. പള്‍സര്‍ സുനി ഫോണ്‍ വിളിച്ച സിനിമാതാരങ്ങള്‍ അടക്കമുള്ള എല്ലാവരോടും വിവരങ്ങള്‍ ആരായാനും മൊഴിയെടുക്കാനുമാണ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. പരമാവധി തെളിവുകള്‍ ശേഖരിച്ച് ഗൂഢാലോചനയുടെ കുരുക്കഴിച്ചശേഷം മതി അറസ്റ്റ് എന്ന നിലപാടിലാണ് അന്വേഷണസംഘം.

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം ആദായനികുതി വകുപ്പ് കള്ളപ്പണമെന്ന പേരില്‍ കണ്ടുകെട്ടിയിരുന്നു . അമ്മയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 12 കോടിയില്‍ ഒന്‍പതു കോടി രൂപയാണ് ആദായനികുതി വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി പ്രകാരം പിടിച്ചെടുത്തത്. അതേസമയം പണം കണ്ടുകെട്ടിയത് പുറത്തറിയാതിരിക്കാന്‍ അംഗങ്ങളെ പോലും അറിയിക്കാതെ താരരാജാക്കന്മാരുടെ നേതൃത്വത്തിലുള്ള അമ്മയുടെ നിലവിലെ നേതൃത്വം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. സിനിമ മേഖലയിലെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളെക്കുറിച്ചും നിയമ വിരുദ്ധമായുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളെ കുറിച്ചും നടത്തിയ അന്വേഷണത്തിൽ ഭീതിതമായ കണ്ടെത്തലുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.


ഈ അന്വേഷണവും അനധികൃത പണമിടപാടുകളെക്കുറിള്ള തെളിവുകളും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട തെളിവുകളും തമ്മിൽ കോർത്തിണക്കാൻ പോലീസിന് കഴിയാത്തതാണ് ആരോപണ വിധേയരായവർക്ക് കിട്ടുന്ന ആനുകൂല്യം. അതേ സമയം അന്വേഷണം നീളുംതോറും പോലീസിന്റെ നടപടി സംശയത്തിനിടയാക്കുമെന്നതിനാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള സമ്മര്‍ദ്ദവുമുണ്ട്. എന്നാല്‍ ശക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്താല്‍ പ്രതികള്‍ ഊരിപ്പോരുമെന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്.

കൂടുതല്‍ സിനിമാ താരങ്ങളെ ചോദ്യംചെയ്യാനാണ് ഇപ്പോള്‍ പോലീസ് ശ്രമം. ജയിലില്‍ നിന്ന് സുനി ഫോണ്‍ചെയ്തത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയുമാണ്. അപ്പുണ്ണിയെ ആദ്യം വിളിച്ചത് ജയിലിനകത്തുള്ള കോയിന്‍ ബോക്‌സ് ഫോണില്‍ നിന്നാണെന്ന് സുനി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ അടക്കമുള്ള പല ചോദ്യങ്ങള്‍ക്കും വ്യക്തതയ്ക്ക് വേണ്ടി പള്‍സര്‍ സുനിയെ അപ്പുണ്ണിയുടെയും നാദിര്‍ഷയുടെയും സാന്നിധ്യത്തില്‍ വീണ്ടും ചോദ്യം ചെയ്യും.

അക്രമത്തിന്റെ സൂത്രധാരനെയും ഗൂഢാലോചനയും ഇത്തവണ ഇവരെ ചോദ്യം ചെയ്യുമ്പോള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അതുകൊണ്ട് തന്നെ ചോദ്യംചെയ്യല്‍ നിസാരമാകില്ല. ഇതുവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളും പുതിയ വെളിപ്പെടുത്തലുകളും എല്ലാം കോര്‍ത്തിണക്കി പുതിയ ചോദ്യാവലി തന്നെ പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

കൂടാതെ മനശ്ശാസ്ത്ര വിദഗ്ധരുടെയും സൈബര്‍ ഫോറന്‍സികിന്റെയും സഹായം കൂടി ചോദ്യംചെയ്യുന്നതിന് അന്വേഷണസംഘത്തിന് ഉണ്ടാകും. പോലീസിനെ പല സംഘങ്ങളായി തിരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്. നടി ആക്രമിക്കപ്പെട്ടതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നറിയാനുള്ള ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം തുടരുകയാണ്. ആരോപണ വിധേയനായ ദിലീപിന്റ രണ്ടാം ഭാര്യ കാവ്യമാധവന്‍ അടക്കമുള്ളവരെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്. ദിലീപ്, നാദിര്‍ഷ, അപ്പുണ്ണി, ധര്‍മ്മജന്‍, ആന്റോജോസഫ് എന്നിവരുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് കാവ്യയെ വിളിച്ചുവരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (3 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (3 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (4 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (4 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (5 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (6 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (6 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (6 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (6 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends