Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന സമ്മതിച്ച് സഹതടവുകാരന്‍; തന്നെ ഭീഷണിപ്പെടുത്തിയാണ് കത്തെഴുതിച്ചതെന്ന് വിപിൻ ലാൽ

07 JULY 2017 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

പോലീസ് കസ്റ്റഡി റദ്ദാക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം കോടതി തള്ളി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. അതിനിടെ, പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചു നല്‍കിയ വിഷ്ണു, ജയിലില്‍നിന്ന് ഫോണ്‍ ഉപയോഗിച്ച വിപിന്‍ലാല്‍ എന്നിവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു. ജയിലില്‍നിന്ന് ഫോണ്‍ വിളിച്ച കേസില്‍ അഞ്ച് ദിവസത്തേക്കാണ് പള്‍സര്‍ സുനിയെ കാക്കനാട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇതിനെതിരെയാണ് പ്രതിഭാഗത്തിന്റെ ഹര്‍ജി.

കോയമ്പത്തൂരില്‍നിന്ന് മോഷണംപോയ മൊബൈലാണ് പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കേണ്ടതിനാല്‍ പത്ത് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തതോടെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പറഞ്ഞു. ഗൂഢാലോചന നടന്‍ ദിലീപിന്റേതാകാം, അറിയില്ലെന്നും വിഷ്ണു പറഞ്ഞു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇങ്ങനെ പലതും സംഭവിക്കുമെന്ന് വിപിന്‍ദാസ് പറഞ്ഞു.

അതിനിടെ, തന്നെ ഭീഷണിപ്പെടുത്തിയാണ് കത്തെഴുതിച്ചതെന്ന് വിപിൻ ലാൽ പറഞ്ഞു. ജയിൽ അധികൃതരും പൾസർ സുനിയുമാണ് ഭീഷണിപ്പെടുത്തിയതെന്നും വിപിൻലാൽ വ്യക്തമാക്കി. സുനി ദിലീപിനെഴുതിയതെന്നു പറഞ്ഞിരുന്ന കത്തിലെ കയ്യക്ഷരം വിപിൻ ലാലിന്റേതാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

അതേസമയം പൾസർ സുനിക്ക് ജയിലിനുള്ളിൽ ഫോണെത്തിച്ചെന്ന കേസിൽ പൊലീസിന്റെ നിർണായക അറസ്റ്റ് ഇന്ന് നടന്നു. സുനിക്കു കൈമാറുന്നതിനായി വിഷ്ണുവിന് ഫോണെത്തിച്ചു നൽകിയ മലപ്പുറം സ്വദേശി ഇമ്രാനെയാണ് അറസ്റ്റു ചെയ്തത്. മാലമോഷണക്കേസിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞപ്പോൾ ഇമ്രാനും വിഷ്ണുവും ഒരേ സെല്ലിലായിരുന്നു.

ജയിലിൽനിന്ന് ഫോൺ കടത്താൻ സഹായം നൽകിയെന്നാരോപിച്ച് പ്രതിചേർത്തിരുന്ന എറണാകുളം സ്വദേശി സനൽ പി. മാത്യുവിനെ ഒഴിവാക്കി. പകരം വട്ടേക്കുന്നത് സ്വദേശി അരവിന്ദനെ പ്രതിയാക്കി. സനലിന് കേസിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജയിലിൽ കഴിയവെ പൾസർ സുനി ഉപയോഗിച്ച മൊബൈൽ ഫോൺ സേലം സ്വദേശിയുടേതാണെന്നു ഇന്നലെ കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലെ കതിരൻ കോളജിൽ വിദ്യാർത്ഥിയായ മകന്‍ ധനുഷ്കോടിക്കു വേണ്ടിയാണ് സിം വാങ്ങിയതെന്ന് ഉടമ സാമിക്കണ്ണ് അറിയിച്ചു. സുഹൃത്ത് ശരണപ്രിയനു ഫോൺ കൈമാറിയെന്ന് ധനുഷ്കോടി മൊഴി നൽകി.

ഒക്ടോബറിൽ കോയമ്പത്തൂരിൽവച്ച് ഫോൺ കളവുപോയെന്നു ശരണപ്രിയനും അറിയിച്ചു. ഏപ്രിൽ 10 മുതൽ 8807339249 എന്ന നമ്പർ കാക്കനാട് ജയിലിന്റെ പരിധിയിലുണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. മൊബൈൽ ഫോൺ ജയിലിൽ എത്തിച്ചത് വിഷ്ണുവാണ്. ചെരുപ്പിലാക്കി മഹേഷ് വഴിയാണ് ഇതു സുനിയുടെ കൈവശം എത്തിച്ചത്. പള്‍സറിനുപുറമേ സഹതടവുകാരനായ മേസ്തിരി സുനിലും ജയിലിനുള്ളിലും പുറത്തിറങ്ങിയശേഷവും ഇതേ ഫോണ്‍ ഉപയോഗിച്ചു. ഇയാളുടെ വീട്ടില്‍ നിന്നാണ് പൊലീസ് ഫോണ്‍ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (3 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (3 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (4 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (4 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (5 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (6 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (6 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (6 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (6 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends