Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

തീക്കളി വേണ്ട; അമ്മയുടെ ഭര്‍ത്താവുദ്യോഗം മതിയാക്കാന്‍ പാര്‍ട്ടി ഇന്നസെന്റിനോട് പറയും

07 JULY 2017 05:44 PM IST
മലയാളി വാര്‍ത്ത

അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ഇന്നസെന്റിനോട് സി.പി.എം ആവശ്യപ്പെടുമെന്ന് സൂചന. അതിന്നു തയാറല്ലെങ്കില്‍ എം.പി. സ്ഥാനം രാജിവയ്ക്കണം. രണ്ടാമത് പറഞ്ഞത് സംഭവിക്കാന്‍ സി.പി.എമ്മിന് താല്പര്യമില്ല. കാരണം ചാലക്കുടിയില്‍ നിന്നും സി.പി.എം ടിക്കറ്റില്‍ ഒരാളെ മത്സരിപ്പിച്ച് ജയിക്കാന്‍ സാധിക്കുമെന്ന ഉറപ്പ് പാര്‍ട്ടിക്കില്ല. വന്‍ പ്രതിസന്ധിയിലാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ജഗദീഷ് തോറ്റതും ഗണേഷ് മുന്നണി വിട്ടതും എത്ര നന്നായെന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ സിനിമാക്കാരെ തെരഞ്ഞടുപ്പില്‍ മത്സരിപ്പിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും തയാറാവുകയില്ല.

ഇന്നസെന്റിന്റെ കിടക്ക പങ്കിടല്‍ വര്‍ത്തമാനമാണ് സി.പി.എമ്മിനു തലവേദനയായി തീര്‍ന്നത്. മുകേഷ് മാധ്യമങ്ങളെ നോക്കി അട്ടഹസിച്ചതിനു പിന്നാലെയാണ് ഇന്നസെന്റിന്റെ വിവാദ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്. അത് മാധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്തു. അതോടെയാണ് വിവാദങ്ങള്‍ പാര്‍ട്ടിയെ ബാധിച്ച് തുടങ്ങിയത്.

മുകേഷിന്റെയും ഇന്നസെന്റിന്റെയും അപക്വമായ പെരുമാറ്റം പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നു എന്ന നിലപാടിലാണ് കോടിയേരി. മുഖ്യമന്ത്രിക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്. സിനിമാക്കാരെ കൊണ്ട് നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഒന്നുകില്‍ സിനിമ ഇല്ലെങ്കില്‍ പാര്‍ട്ടി. അങ്ങനെയാണ് സി.പി.എം ചിന്തിക്കുന്നത്. സിനിമാക്കാരായ ജനപ്രതിനിധികള്‍ വില കൂടിയ കാറുകളില്‍ നടത്തുന്ന സഞ്ചാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അസഹ്യമായി മാറിയിരിക്കുകയാണ്. പ്രവര്‍ത്തകര്‍ക്ക് അവരെ കാണാന്‍ കഴിയുന്നില്ല. പ്രവര്‍ത്തകരുടെ വിഷമം അവര്‍ കേള്‍ക്കുന്നില്ല. പാര്‍ട്ടി യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കുന്നില്ല. സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ മുകേഷിനെ എടുത്ത് 'കുടഞ്ഞു' എന്നാണ് വാര്‍ത്ത.

മുകേഷിന്റെയും ഇന്നസെന്റിന്റെയും പെരുമാറ്റം കാരണം സി.പി.എം ആരോപണ വിധേയനായ നടനെ സംരക്ഷിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇത് പാര്‍ട്ടിയുടെ ഇമേജിനെ ദോഷകരമായി ബാധിക്കുന്നു. പ്രമുഖ നടനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രംഗത്തുണ്ടെന്ന വാര്‍ത്തകളും സര്‍ക്കാര്‍ ഉന്നതരെ അലോസരപ്പെടുത്തുന്നുണ്ട്.

അമ്മയും അഛനമൊന്നുമല്ല പാര്‍ട്ടിയാണ് വലുതെന്ന് സി.പി.എം കരുതുന്നു. ആയിരകണക്കിനാളുകള്‍ ചോര ചിന്തി സൃഷ്ടിച്ച പ്രസ്ഥാനത്തെ തകര്‍ക്കരുതെന്നു മാത്രമാണ് സഖാക്കളോട് സി.പി.എമ്മിനു പറയാനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (5 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (51 minutes ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (1 hour ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (1 hour ago)

സംഭവം തൃശ്ശൂരിൽ  (1 hour ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ആഡംബരം തുളമ്പുന്ന ജീവിതം  (1 hour ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (1 hour ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (2 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (3 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (3 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (4 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (4 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (4 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

Malayali Vartha Recommends