ഡല്‍ഹിയില്‍ ഗോ സംരക്ഷകരുടെ അഴിഞ്ഞാട്ടം; വാഹനം തടഞ്ഞ് നിര്‍ത്തി മർദ്ദനം

കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് നിര്‍ത്തി അഞ്ച് പേരെ മര്‍ദിച്ചു. ഡല്‍ഹിയിലെ ബാബ ഹരിദാസ് നഗറില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പശുസംരക്ഷണത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ പാടില്ലെന്ന് പ്രധാനമന്ത്രിയുടെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സംഘര്‍മുണ്ടായത്.
വെള്ളിയാഴ്ച രാത്രി കന്നുകാലികളുമായി വന്ന വാഹനത്തിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു. പിന്നീട് വാഹനം തടഞ്ഞ് നിര്‍ത്തി അതിലുണ്ടായിരുന്ന അഞ്ച് പേരെ മര്‍ദ്ദിക്കുകയും ചെയ്തു. പ്രദേശവാസികള്‍ തന്നെയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പശുസംരക്ഷണത്തിന്റെ പേരില്‍ മുസ്ലിംകളെയും ദലിതുകളെയും കൊല്ലുന്ന സംഭവങ്ങള്‍ രാജ്യത്തെ വര്‍ധിച്ച് വരികയാണ്. ഹരിയാന സ്വദേശിയായ ജൂനൈദിനെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ട്രെയിനില്‍ കൊല്ലപ്പെടത്തിയതിന് പിന്നാലെയാണ് പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. എന്നാല്‍ മോദിയുടെ പരാമര്‍ശം വന്ന് മണിക്കൂറുകള്‍ക്കകം ഝാര്‍ഖണ്ഡില്‍ പശുവിെന്റ പേരില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha























