ജി എസ് ടി; പൊതുജനങ്ങള്‍ വലയുന്നു; തോമസ് ഐസകിനെ വിമര്‍ശിച്ച് ചെന്നിത്തല

ജി എസ് ടി നടപ്പാക്കുന്നത് ആറുമാസത്തേക്കു നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ട് അസാധുവാക്കല്‍ പോലെ ജിഎസ്ടി പ്രഖ്യാപിച്ചതും വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയാസമുണ്ടാക്കിയെന്നും. ധനമന്ത്രി തോമസ് ഐസക് വാചകമടി നിര്‍ത്തി പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചില മാനേജ്‌മെന്റുകളുമായി തിങ്കളാഴ്ച മന്ത്രി കെ.കെ.ശൈലജ ചര്‍ച്ചചെയ്യാന്‍ പോകുന്ന നാലുതരം ഫീസ് സംവിധാനം നിയമപരമായി നിലനില്‍ക്കില്ല. ഒരേ യോഗ്യതാപട്ടികയില്‍നിന്ന് ഒരാള്‍ 25000 രൂപയ്ക്കും അടുത്തിരിക്കുന്നയാള്‍ 15 ലക്ഷം രൂപയ്ക്കും പഠിക്കുന്ന അവസ്ഥ കൂടുതല്‍ നിയമപ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കും.
നീറ്റും സീറ്റും സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും ഒത്തുകളിക്കുകയാണ്. എകെജി സെന്ററിലാണ് അതിന്റെ തിരക്കഥയൊരുങ്ങിയത്. ഓര്‍ഡിനന്‍സിനു വിരുദ്ധമായി രൂപവല്‍ക്കരിച്ച രാജേന്ദ്രബാബു കമ്മിറ്റിയുടെ നിയമസാധുത ഇല്ലാതായി. ഓര്‍ഡിനന്‍സ് തിരുത്തുമെന്നും പുതിയ കമ്മിറ്റി രൂപവല്‍ക്കരിക്കുമെന്നും ഫീസ് നിര്‍ണയിക്കുമെന്നുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അപ്പോഴേക്കും ക്ലാസ് തുടങ്ങണം. കൂട്ടക്കുഴപ്പത്തിനൊടുവില്‍ സ്‌പോട് അഡ്മിഷന്‍ എന്ന പേരില്‍ ലക്ഷങ്ങള്‍ വാങ്ങി പ്രവേശനം നടത്താനാണ് ശ്രമം.
സര്‍ക്കാരിന് താല്‍പ്പര്യം ടോമിന്‍ ജെ തച്ചങ്കരിയെപ്പോലെയുള്ള പൊലീസ് ഉദ്യോഗസ്ഥരോടാണ്. ടി.പി.സെന്‍കുമാറിനെ നിരീക്ഷിക്കാനാണ് തച്ചങ്കരിയെ കൊണ്ടുവന്നത്. പൊലീസ് തലപ്പത്ത് നടക്കുന്ന ബഹളം പൊലീസിന്റെ വിശ്വാസ്യത തകര്‍ത്തു എന്നും. മുഖ്യമന്ത്രിക്ക് പൊലീസിനുമേല്‍ നിയന്ത്രണമില്ലെന്നു മാണ് ചെന്നിത്തല വിമര്‍ശിച്ചത്.
https://www.facebook.com/Malayalivartha


























