Widgets Magazine 

30
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദിയുടെ വമ്പൻ തിരിച്ചടി!ഹൂത്തികളുടെ 5 ആക്രമണങ്ങളും വിഫലം;ഒരെണ്ണം പോലും ഭൂമിയിൽ തൊടിക്കാതെ ആകാശത്തുവെച്ച് പൂത്തിരിയാക്കി..


പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!


10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..


തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.. പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയും വരുന്നു... വിധി വി ഡി സതീശൻ സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ..?


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു

ഇഷ്ടപ്പെട്ട പങ്കാളിയുമൊത്ത് ജീവിക്കുന്നത് കുറ്റമാണോ..? വൈറലായി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

08 JULY 2017 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടുകാർ തേടിനടന്നു, മോർച്ചറിത്തണുപ്പിൽ ജോൺസൺ ‘അനാഥൻ’; പോക്കറ്റിൽ ഫോൺ നമ്പറുണ്ടായിട്ടും......!

വെട്രിവേൽ മുരുകന് ഹരോഹര..! മിണ്ടാട്ടം മുട്ടി വിജയ്.. കൊമ്പൊടിച്ച് മോദി നേരിട്ടിറങ്ങി..!സാക്ഷാൽ സുബ്രഹ്മണ്യന്റെ മലമുകളിൽ!

"ഞാൻ വിളിക്കുമ്പോൾ ഫുൾ CALL BUSY, അവൾക്ക് വേറെ കാമുകൻ ഉണ്ട് സാറേ" നെഞ്ചത്ത് കയറി ഇരുന്ന് കുത്തിയിറക്കി

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച ഷബ്‌ന മരിയം തരീഷ് എന്ന യുവതി വിദ്യാഭ്യാസം എന്ന തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാനാണ് വീട് വിട്ടിറങ്ങിയത്. ഇഷ്ടമല്ലാത്ത വിവാഹ നിശ്ചത്തിൽ നിന്ന് പിന്മാറി, ഒടുവിൽ ഇഷ്ടപെട്ട ജീവിത പങ്കാളിയോടൊത്ത് നല്ലൊരു കുടുംബ ജീവിതം നയിക്കുന്നു. മകളെയും മതമില്ലാതെ വളർത്തുന്നു. എന്നാൽ ഷബ്‌ന ചെയ്ത തെറ്റിന് പള്ളി കമ്മറ്റിക്കാർ ഇപ്പോൾ ശിക്ഷിക്കുന്നത് വീട്ടുകാരെയാണ്. ഊരു വിലക്കിയും അനുജത്തിയുടെ കല്ല്യാണം മുടക്കിയുമുള്ള പള്ളിക്കമ്മറ്റിക്കാരുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷബ്‌ന.

ഷബ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച് വളർന്നവളാണ് ഞാൻ. ചെറുപ്പം മുതൽ നമ്മുടെ ഇഷ്ടങ്ങളെല്ലാം ചവറ്റുകുട്ടയിലും അടുപ്പിലുമായിരുന്നു. ഒരു തരത്തിലും മുന്നോട്ട് പോകാൻ പറ്റാത്തൊരു സാഹചര്യത്തിൽ ഡിഗ്രിപഠനം കഴിഞ്ഞ ഉടനെ ആ നരകത്തിൽ നിന്ന് എങ്ങെനെയോ ഓടി രക്ഷപ്പെട്ട് പുറത്തുവന്ന ഒരാളാണ് ഞാൻ (കേസ് വരെ കൊടുക്കെണ്ടി വന്നു ).

ഇഷ്ടപ്രകാരമല്ലാതെ നിശ്ചയിക്കാൻ പോയ വിവാഹവും അന്ന് വേണ്ടെന്ന് വെച്ചു. പെണ്ണുകാണാൻ വന്ന വല്ല്യ തറവാട്ടുകാരിയായ ചെറുക്കന്റെ ഉമ്മ വളരെ പ്രസക്തമായ ഒരേ ഒരു ചോദ്യമേ ചോദിച്ചുള്ളൂ..’ മദ്രസേൽ എത്രവരെ പോയി?, ചോറും കറിയൊക്കെ വെക്കുമല്ലെല്ലേ?…’. ചെറുക്കനാണെങ്കി ഒന്നും ചോദിച്ചുമില്ല. എല്ലാർക്കും മനസ്സിലായല്ലോ???? എന്തോരം വേദനിച്ചിട്ടുണ്ടെന്നറിയോ അന്ന്..

തുടർ പഠനം ലക്ഷ്യമാക്കി ഇറങ്ങിയെങ്കിലും നിലനിൽപ് തന്നെ പരിതാപകരമായ അവസ്ഥയിൽ ഒന്നിനും കഴിയാതെ പലതരം crisis ലൂടെ എങ്ങെനെയൊക്കെയോ പിടിച്ചുനിന്നു, ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു നൂൽപാലമുണ്ടായിരുന്ന അനേകം സന്ദർഭങ്ങൾ. എങ്ങെനെയോ നിലനിന്നു. ഇപ്പോൾ സ്‌നേഹനിധിയായ ജീവിതപങ്കാളിയോടൊത്ത് നല്ലൊരു മതാതീതജീവിതം നയിക്കുന്നു.

മകളെയും മതമില്ലാതെ വളർത്തുന്നു. ഈ സംഭവം മുതൽ വീട്ടീന്നും നാട്ടീന്നും ആദ്യമേ പുറത്താണ്, എല്ലാ കഷ്ടപ്പാടും നമ്മക്ക് തന്നെ. പട്ടിണിക്കാലത്ത് പോലും വെള്ളം കുടിക്കാൻ വല്ലതും കിട്ടുന്നുണ്ടോന്നുപോലും അന്വേഷിക്കാത്ത പാർട്ടീസാണ്‌ ഇവരൊക്കെ. ഓർമ്മ വച്ചപ്പോ മുതൽ നല്ലൊരു വാക്കു പറഞ്ഞതും ഓർമ്മയില്ല, ഒരുപാട് സ്‌നേഹമുണ്ടായിരുന്ന ബന്ധുക്കളെ ഇവര് തന്നെ നഷ്ടപെടുത്തേം . സങ്കടം ഇപ്പോഴും തലേൽ കയറി തലച്ചോറ് പൊട്ടിക്കുംവിധം നൃത്തംതന്നെ. ഒരു രക്ഷയുമില്ല, പരിഗണിക്കുന്നത് പോയിട്ട് ഒരിക്കലും സ്വസ്ഥത തരില്ല.

നോക്കുന്നതും കാണുന്നതും കേൾക്കുന്നതും അറിയുന്നതും എല്ലാം കുറ്റത്തോട് കുറ്റം. ഇതൊന്നുമല്ല ഇപ്പോ ഇതെഴുതാൻ കാരണം. അനിയത്തിക്ക് കല്യാണാലോചനകൾ വരാൻ തുടങ്ങിയിട്ട് കുറച്ചായി. ഒന്നും ശരിയാവുന്നില്ല. എല്ലാരും ഇഷ്ടപ്പെട്ട് പോകും, തൊട്ടുപിറകെ മുടക്കാനുള്ളവരും പോകും. അവൾ അതിസുന്ദരിയും ഡോക്ടറാവാൻ പഠിച്ചുകൊണ്ടിരിക്കുന്ന ആളുമാണ് ,നല്ല സ്ത്രീധനവും കൊടുക്കും(എന്നിട്ടാണ് ഈ അവസ്ഥ).

നമ്മളാണ് എല്ലാത്തിനും കാരണം എന്ന് തുടക്കംമുതൽ പറയുന്നുണ്ടായിരുന്നു. അവസാനം കഴിഞ്ഞ ദിവസം പള്ളിക്കമ്മറ്റീന്ന് വന്ന് പറഞ്ഞിരിക്കുന്നു. ഇനിയാണ് സുഹൃത്തുക്കളെ എനിക്ക് ചോദിക്കാനുള്ള കുറച്ചുചോദ്യങ്ങൾ….

1: കള്ളന്മാർക്കും റേപ്പിസ്റ്റുകൾക്കും തീവ്രവാദികൾക്കും നിലവിൽ മൂന്നുഭാര്യകളുള്ളവന്മാർക്കും എല്ലാം പെണ്ണുകെട്ടികൊടുക്കുന്ന കമ്മറ്റിക്ക് ഇതിലെന്താണ് ഇത്രവലിയ പ്രശ്‌നം?? (പണ്ട് നാട്ടിൽ അറബികല്യാണങ്ങൾ സ്ഥിരമായിരുന്നു. പാവപ്പെട്ട കുടുംബത്തിൽ നിന്ന് അറബ്‌നാട്ടിൽ കുറെ ഭാര്യമാരുള്ള അറബികൾ വന്ന് പെണ്ണ് കെട്ടും. സ്ത്രീധന മൊന്നും വേണ്ട, മാത്രമല്ല ആദ്യമൊക്കെ ഇങ്ങോട്ട് കിട്ടേം ചെയ്യും. അവസാനം രണ്ട് കുട്ടിയൊക്കെയാകുമ്പോ അയാളുടെ വരവു കുറയും. വീട്ടിലും നാട്ടിലുമൊക്കെ ഈ പെണ്ണ് അധികപറ്റുമാവും.പറഞ്ഞുവന്നത് ഈ കല്ല്യാണങ്ങളും പള്ളിക്കല്യാണങ്ങൾ തന്നായിരുന്നു)

2: ചെറുപ്പം മുതൽ പടച്ചോ നെ പേടിച്ച് ജീവിക്കുന്ന ഇവരുടെ ഈ കല്ല്യാണപ്രാർത്ഥന പടച്ചോനെന്താ കേൾക്കാത്തെ? പള്ളിയിലും മത ചടങ്ങുകളിലും കൃത്യമായി പോകുന്ന, സംഭാവനകളും സക്കാത്തും കൊടുക്കുന്ന ദീനിയായി ജീവിക്കുന്ന എന്റെ മാതാപിതാക്കളും സഹോദരിയും അവരുടെ യാതൊരു നിയന്ത്രണത്തിലുമല്ലാത്ത എന്റെ ജീവിതത്തിന് ഉത്തരവാദികളാകുന്നതെങ്ങനെ?

എന്നിട്ടും പള്ളിക്കമ്മിറ്റി എന്തിനാണ് ഇവരെയും ബഹിഷ്‌കരിക്കുന്നതും ദീനിയായ സഹോദരിയുടെ കല്യാണം മുടക്കുന്നതും. ഏത് അള്ളായാണ്, ഏത് കിത്താബനുസരിച്ചാണ് മഹല്ല് കമ്മിറ്റി വീട്ടുകാരെ ഊരു വിലക്കുന്നത്.?

3: ഇത്രേംകാലം പള്ളീലുംപോയി, സംഭാവനേം കൊടുത്ത് ജീവിച്ച ഒരു കുടുംബത്തോട് ഇത്തരം ഒരുകാര്യം ചെയ്യുന്നത് നല്ല അസ്സൽ അശ്‌ളീലമല്ലെ? എന്തവകാശമാണുള്ളത്?

4: ഇവർ തന്നെ പറയുന്നു ‘പുകഞ്ഞ കൊള്ളി പുറത്ത് ‘, അതെ പുറത്താണ്. അല്ലേലും LKG മുതൽ CBSE സിലബസും പഠിച്ച് ,ആയുർവേദ ഡോക്ടറായി നിൽക്കുന്ന യുവതിക്ക് കല്ല്യണമുണ്ടാക്കാൻ ഇനിയും ആൾക്കാരുടെ കാലുപിടിക്കണോ? എന്നെയല്ലല്ലോ കെട്ടുന്നത് അവളെയല്ലെ? ഇനി ഇത്ര ബോധമില്ലാത്ത ചെറുക്കനെ വില കൊടുത്ത് വാങ്ങിയിട്ട് ഇപ്പോ എന്ത് കാര്യം??

5: ഇത്തരം വൃത്തികെട്ട സംവിധാനങ്ങളോട് പ്രതികരിക്കാൻ ഇനിയും നമുക്ക് സമയമായില്ലെ??? പറയൂ ഞങ്ങൾ എന്ത് ചെയ്യണം ? വീടുമായി ബന്ധമൊന്നുമില്ലാതിരുന്ന ഞാൻ കുറച്ചുമുമ്പാണ് വീണ്ടും വീട്ടിൽ ചെന്നത്. പക്ഷേ പിന്നെയും നിലനിൽപ് വലിയ പ്രശ്‌നം തന്നെ. ചെന്ന അന്ന് മുതൽ പള്ളി, പള്ളിക്കമ്മിറ്റി, നിക്കാഹ്, കുട്ടിയുടെ മദ്രസപoനം… ലിസ്റ്റങ്ങ് നീളുകയാണ്. ഇപ്പൊ വീട്ടുകാർ നിരന്തരം ഫോൺ ചെയ്യുകയാണ്., ഞാൻ കാരണമാണത്രേ അനുജത്തിയുടെ കല്യാണം നടക്കാത്തത്.

നരിക്കുനി പള്ളി മഹൽ കമ്മിറ്റിയാണ് അവരെ ബഹിഷ്‌ക്കരിക്കുന്നതും സഹോദരിയുടെ കല്യാണം മുടക്കുന്നതും. അതിനാൽ ഞാൻ പള്ളിയിൽ നിക്കാഹ് ചെയ്തില്ലെങ്കിൽ ,മകളെ മദ്രസയിൽ ചേർത്തില്ലെങ്കിൽ, ഇനിയും ഇക്കാരണങ്ങളാൽ സഹോദരിയുടെ കല്യാണം മുടങ്ങിയാൽ അവർ ആത്മഹത്യ ചെയ്യുമെന്ന് കരഞ്ഞ് പറയുന്നു.( രസം അതല്ല ഇവരൊക്കെ ഇടപെട്ട് നടത്തിയ കല്ല്യാണങ്ങളിൽ വലിയ പണികിട്ടിയ അനുഭവം വീട്ടുകാർക്ക് തന്നെയുണ്ട്.അവസാനം കമ്മിറ്റിം ആർക്കാരും കൈവിട്ടിട്ട് കോടതീല് ഇപ്പോം കേസും നടക്കുന്നുണ്ട് ).


പക്ഷേ നമ്മളിത് നടക്കില്ലെന്ന് പറഞ്ഞപ്പോൾ സ്ഥിതി ആദ്യത്തേക്കാൾ. (മുസ്ലിം സമൂഹത്തിന്റെ ആധുനികീകരണത്തിന്നു വേണ്ടി നിരന്തരം വാദിച്ചുപോന്ന മുഴുവൻ പണ്ഡിതന്മാരും മുന്നോട്ട് വെച്ചത് മനുഷ്യാവകാശങ്ങൾ മതത്തിന്റെ ഭാഗമാണെന്നും, മതനിയമങ്ങളെ കാലത്തിനനുസരിച്ച് വ്യാഖ്യാനിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നുമാണ്.

നമ്മുടെ നാട്ടിൽ മുഴുത്തുവരുന്ന മതഭീകരവാദത്തെ പൊളിച്ചടുക്കുക തന്നെ വേണം.) മതവും ചൂഷണമാണ്, ഒരു സംശയവുമില്ല ദീനിയായ എന്റെ കുടുബം അവരുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ ജീവിതത്തിന് ഉത്തരവാദികളാകുന്നതെങ്ങനെ? ഇനി ഞാനെന്തു ചെയ്യണം?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ സൽക്കാരത്തിനിടെ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയിൽ നവംബർ 26ന് നടന്ന വിവാഹ ശേഷമുള്ള വിരുന്നിൽ വച്ചാണ് വരൻ കുഴഞ്ഞു വീണത്. പട്ന സ്വദേശിയായ ആയുർവേദ ഡോക്ടർ പവൻ കുമാർ യാദവാണ് മരിച്ചത്.  (2 hours ago)

വീട്ടുകാർ തേടിനടന്നു, മോർച്ചറിത്തണുപ്പിൽ ജോൺസൺ ‘അനാഥൻ’; പോക്കറ്റിൽ ഫോൺ നമ്പറുണ്ടായിട്ടും......!  (2 hours ago)

വിമാനം റൺവേയിലേക്ക് പറന്നിറങ്ങുന്നതിനിടെ വിമാനത്താവളത്തിൽ ഭൂചലനം നടുക്കുന്ന ദൃശ്യം പുറത്ത്:  (3 hours ago)

വെട്രിവേൽ മുരുകന് ഹരോഹര..! മിണ്ടാട്ടം മുട്ടി വിജയ്.. കൊമ്പൊടിച്ച് മോദി നേരിട്ടിറങ്ങി..!സാക്ഷാൽ സുബ്രഹ്മണ്യന്റെ മലമുകളിൽ!  (3 hours ago)

"ഞാൻ വിളിക്കുമ്പോൾ ഫുൾ CALL BUSY, അവൾക്ക് വേറെ കാമുകൻ ഉണ്ട് സാറേ" നെഞ്ചത്ത് കയറി ഇരുന്ന് കുത്തിയിറക്കി  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ  (8 hours ago)

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ; ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്; ആരോപണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില  (8 hours ago)

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

#SaudiArabia സൗദിയുടെ വമ്പൻ തിരിച്ചടി!  (8 hours ago)

MUNNAR ഗർഭിണിയാണെന്ന വിവരം വീട്ടുകാരുംഅറിഞ്ഞില്ല!  (8 hours ago)

#PinarayiVijayan പ്രമുഖ നേതാക്കളും പട്ടികയിൽ!  (9 hours ago)

#Thirupparankundram സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ അതോ രക്ഷിക്കുമോ?  (9 hours ago)

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (13 hours ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (13 hours ago)

Malayali Vartha Recommends