നിരപരാധിത്വം തെളിഞ്ഞാല്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് ദിലീപ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരായി മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത മൂലം പൊതുസമുഹത്തിന് മുന്‍പാകെ തനിക്ക് മാനഹാനിയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ദിലീപ് നിയമനടപടിക്കൊരുങ്ങുകയാണെന്ന് സൂചന.
വിവാദങ്ങള്‍ കാരണം തന്റെ ചിത്രങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയത്. പുതിയ സിനിമയുടെ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നത്, ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ പരാജയം തുടങ്ങിയവ നിലവിലെ വിവാദങ്ങള്‍ കാരണം സംഭവിച്ചതാണെന്നാണ് ദിലീപിന്റെ വാദം. സിവിലായു ക്രിമിനലായും ഒരേസമയം കേസ് കൊടുക്കുന്നതിനെക്കുറിച്ചാണ് ദിലീപും അദ്ദേഹത്തിന്റെ നിയമോപദേശകരും ആലോചിക്കുന്നത്.
നിയമനടപടിക്ക്, ദിലീപിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ടെന്നാണ് സൂചന. ദിലീപിന്റെ കോടികള്‍ വരുന്ന വിപണി മൂല്യം കണക്കാക്കി പരമാവധി തുകയ്ക്ക് കേസ് കൊടുക്കാനാണ് തീരുമാനം. ദൃശ്യ മാധ്യമങ്ങള്‍ക്ക് പുറമെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും ദിലീപ് കേസ് കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് ദിലീപ് നിയമനടപടി സ്വീകരിക്കും. സിനിമാ രംഗത്തെ സുഹൃത്തുക്കളുടെ പിന്തുണയും ദിലീപിനുണ്ട്. മറ്റൊരു താരത്തിനും ഈ ദുര്‍ഗതി ഉണ്ടാകാതിരിക്കാന്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് സിനിമാ രംഗത്തെ സുഹൃത്തുക്കളുയും ഉപദേശം.
https://www.facebook.com/Malayalivartha


























