അന്ന് മഞ്ജുപറഞ്ഞു ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് എന്നിട്ട് ഇപ്പോള്‍ എന്തേ മൗനം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നടി മഞ്ജു വാര്യരാണ് ആദ്യമായി വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ടതിനെതിരെ കൊച്ചി ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് താരസംഘടന നടത്തിയ പ്രതിഷേധ കൂട്ടായ്മയിലായിരുന്നു മഞ്ജുവിന്റെ ഈ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ താരം നേരത്തെ തന്നെ ഇതിനെ പറ്റി പ്രതികരിച്ചിരുന്നു എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ ഗൂഢാലോചന അന്വേഷിക്കുന്ന പോലീസ് സംഘം മൊഴിയെടുത്തപ്പോള്‍ ഈ ആരോപണങ്ങളെ കുറിച്ചൊന്നും തന്നെ പറയാന്‍ തയ്യാറായില്ല. പൊലീസിന് മഞ്ജുവില്‍ നിന്ന് നിര്‍ണായകമായ ഒന്നും ലഭിച്ചതും ഇല്ല.
മഞ്ജുവും ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇത് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയുന്നതിനായി മഞ്ജുവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പരസ്യമായി ഉന്നയിച്ച ആരോപണത്തെക്കുറിച്ച് മഞ്ജുവിന് മൊഴിയെടുക്കലില്‍ ഉത്തരം മുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























