ബി നിലവറ തുറക്കുന്നത് വാസ്തുവിദ്യാപരമായി തെറ്റല്ല; രാജകുടുംബത്തിന്റെ നിലപാട് അടിസ്ഥാനരഹിതമെന്ന് ചരിത്രകാരന്‍മാര്‍

നിലവറ തുറക്കുന്നത് ആചാരപരമായും വാസ്തുവിദ്യാപരമായും തെറ്റല്ല. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന രാജകുടുംബത്തിന്റെ നിലപാട് അടിസ്ഥാനരഹിതമാണെന്ന് ചരിത്ര ഗവേഷകന്‍ ഡോ. എംജി ശശിഭൂഷന്‍. ഏറ്റവും വലിയ നിധി ശേഖരം ബി നിലവറയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ചരിത്രരേഖകളില്‍ വ്യക്തമാക്കുന്നതെന്നും ശശിഭൂഷന്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
സുപ്രീം കോടതി പുറപ്പെടുവിച്ച ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന വിധി സ്വാഗതാര്‍ഹമാനിന്നും. നിലവറ തുറക്കുന്നത് ക്ഷേത്രത്തിന്റെ ഘടനയ്ക്കും ആചാരാനുഷ്ടാനങ്ങള്‍ക്കും വിരുദ്ധമാകുമെന്ന പ്രചരണം ശരിയല്ല. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കരുതല്‍ നിധി ശേഖരമാണിത്. രണ്ട് ചേംബറുകളാണ് നിലവറയ്ക്കുള്ളത്. സുരക്ഷാ വാതിലുകള്‍ തുറക്കുന്നതിന് ഇരട്ട പൂട്ട് ഉള്‍പ്പെടെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. ഇത് പല തവണ തുറന്നതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെ ബി നിലവറ തുറക്കുന്നത് ആചാര വിരുദ്ധമാണെന്നും നിലവറ തുറക്കുന്നത് ക്ഷേത്രത്തിന്റെ വാസ്തുവിദ്യയ്ക്കും ദോഷം ചെയ്യുമെന്ന് രാജകുടുംബം വാദിക്കുന്നു. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്ന് രാജകുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു ഇതിനു പിന്നാലെയാണ് ചരിത്രകാരന്മാരുടെ ഈ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha


























