Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ആക്രമണം നടന്ന രാത്രിയില്‍ സംഭവിച്ചത് അസ്വാഭാവിക സംഭവങ്ങള്‍

12 JULY 2017 08:51 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതിനിടെ ഇപ്പോഴാണു പറ്റിയ സമയമെന്നു ദിലീപ് നടിയെ ആക്രമിച്ച മുഖ്യപ്രതി പള്‍സര്‍ സുനിയെ ഓര്‍മിപ്പിച്ചെന്ന നിര്‍ണായക സാക്ഷിമൊഴി അന്വേഷണ സംഘത്തിനു ലഭിച്ചതായും വിവരമുണ്ട്. ദിലീപിന്റെയും കാവ്യയുടെയും വിവാഹം കഴിഞ്ഞു നടിക്കു കാര്യമായ സിനിമകള്‍ ഒന്നും ഇല്ലാതിരിക്കുന്ന സമയമാണു പറ്റിയ സമയമായി ദിലീപ് കണക്കാക്കിയതെന്നാണു സൂചന. എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഉടനെ വേണമെന്നു സുനിക്കു നിര്‍ദേശം നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണു ഫെബ്രുവരി 17 ന് സുനി നടിയെ ആക്രമിച്ചത്. 

വിവാഹമെല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഒരു തരത്തിലും അന്വേഷണം തനിക്കുമേല്‍ വരില്ലെന്നായിരിക്കും ദിലീപ് കരുതിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപിനെയോ സുനിയെയോ ചോദ്യം ചെയ്തതില്‍ നിന്നു മാത്രമല്ല, ഇരുവരുമായി വളരെയടുത്ത വ്യക്തി ബന്ധമുള്ള പതിനഞ്ചോളം പേരെയെങ്കിലും വിളിച്ചുവരുത്തി ചോദ്യം ചെയ്താണ് ആവശ്യമായ തെളിവുകള്‍ പോലീസ് ശേഖരിച്ചത്. അതില്‍ പ്രശസ്തരും അല്ലാത്തവരുമായ ആളുകളുണ്ട്. 

അവരില്‍ നിന്നെല്ലാം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ അറസ്റ്റിലേക്കുള്ള വഴി തെളിഞ്ഞത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എറണാകുളം എം.ജി. റോഡിലെ ഹോട്ടലില്‍ നടന്ന അമ്മ ഷോയുടെ റിഹേഴ്‌സലിനിടെയാണു ഗൂഢാലോചനയുടെ തുടക്കമെന്ന് അന്വേഷണസംഘം പറയുന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരെ നടി അറിയിച്ച വിഷയത്തില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായിരുന്നു.

നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ച് അന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയും അന്ന് ആ ഹോട്ടലില്‍ ഉണ്ടായിരുന്നു. എല്ലാം ശരിയാക്കാമെന്നു സുനി ഉറപ്പുനല്‍കി. ഇവിടെനിന്നാണു ഗൂഢാലോചന തുടങ്ങുന്നത്. നടിയെ ഈ വിധത്തില്‍ തകര്‍ക്കാന്‍ പാകത്തിനുള്ള ചില പദ്ധതികള്‍ ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്തു. പിന്നീട് അത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയില്ല. ശേഷം, സുനി മുകേഷിന്റെ ഡ്രൈവര്‍ ജോലിയില്‍നിന്നു മാറി. എന്നാല്‍ 2016ല്‍ ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ ഇരുവരും തമ്മില്‍ കണ്ട് അന്നു പദ്ധതിയിട്ട കാര്യങ്ങളെക്കുറിച്ചു കൂടുതല്‍ ചര്‍ച്ച ചെയ്തിരുന്നു. 

നടിക്കെതിരായ ആക്രമണം നടന്ന രാത്രി ദിലീപിന്റെ സഹോദരന്‍ പരിഭ്രാന്തനായി അമിതവേഗത്തില്‍ ദിലീപിന്റെ വീട്ടിലേക്ക് പാഞ്ഞുപോയെന്ന് അയല്‍വാസി വെളിപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അയല്‍വാസി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. നടി ആക്രമിക്കപ്പെട്ട അന്നു രാത്രി എട്ടുമണി കഴിഞ്ഞപ്പോള്‍ ഒരു യുവതി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നു പറഞ്ഞ് ആലുവ ക്ഷേത്രത്തിനു സമീപമുള്ള നടപ്പാലത്തില്‍ കയറി ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. 

ഇതറിഞ്ഞെത്തിയ ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് ഇവര്‍ ഓടി ദിലീപിന്റെ വീടിനു മുന്നില്‍ എത്തി. ഇവിടെവച്ചും ദമ്പതിമാര്‍ തമ്മില്‍ അടിപിടികൂടി. ഈ സമയമാണു ദിലീപിന്റെ അനുജന്‍ അനൂപും മറ്റൊരാളുംകൂടി കാറില്‍ അമിതവേഗത്തില്‍ വീട്ടിലേക്കു പാഞ്ഞുപോയത്. സ്വന്തം വീടിനു മുന്നില്‍ നടന്ന സംഘര്‍ഷം ഒന്നു ശ്രദ്ധിക്കുക കൂടി ചെയ്യാതെയാണ് ഇവര്‍ കടന്നുപോയത്. അപ്പോള്‍ യാതൊന്നും തോന്നിയില്ലെങ്കിലും പിന്നീട് രാവിലെ നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ചില സംശയങ്ങള്‍ തോന്നിയെന്നുമാണു വെളിപ്പെടുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (1 hour ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (1 hour ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (4 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (5 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (6 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (6 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (6 hours ago)

Malayali Vartha Recommends