Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ പൊന്നനിയന്റെ മൊഴിയ്ക്കായി കാതോർത്ത് കേരളം

12 JULY 2017 09:21 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ പങ്കും അന്വേഷണസംഘം അന്വേഷിക്കും. പ്രതി വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി സഹോദരന്‍ അനൂപിനെ കണ്ടിരുന്നു. സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് എഴുതിയ കത്ത് കൈമാറിയത് അനൂപിനാണെന്നും വ്യക്തമായിട്ടുണ്ട്. സംഭവം ഒതുക്കിതീര്‍ക്കാന്‍ അനൂപും സഹായിച്ചോയെന്ന് സംശയമുണ്ട്.

അതിനാല്‍ അന്വേഷണ സംഘം അനൂപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്‍റെ സഹോദരന്‍ എന്നതിലുപരി അദ്ദേഹത്തിന്‍റെ ബിസിനസ് ഇടപാടുകളും നിയന്ത്രിക്കുന്ന ആള്‍ കൂടിയാണ് അനൂപ്. ദിലീപിന് സിനിമാക്കാരെ ആരെയും വിശ്വാസമില്ലായിരുന്നു അതുകൊണ്ടു തന്നെ തന്റെ കൂടപ്പിറപ്പിന്റെ അടുത്ത സുഹൃത്തായ് കണ്ടു. ഒടുവിൽ തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ് കണ്ടു.

തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളിലും വമ്പൻ പ്രൊജെക്ടുകളും അനിയന്റെ നിയന്ത്രണത്തിലാക്കി. വരവിൽ കവിഞ്ഞ സ്വത്ത് തന്റെ പേരിൽ കുമിഞ്ഞു കൂടാതിരിക്കാൻ ബിനാമി ഇടപാടുകൾക്കുവേണ്ടി ആളെ കണ്ടെത്തിയതും അനുജനാണ് . ദിലീപിന്റെ പണം കൊണ്ട് അനുജനെ നിർമ്മാതാവാകുകയും ചെയ്തു. മാത്രമല്ല സിനിയിലെ ദിലീപിന്റെ എല്ലാ തരികിടകൾക്കും അനൂപ് സാക്ഷിയാണ്.

സാധാരണ സിനിമ മേഖലയിൽ അവിശുദ്ധ ബന്ധങ്ങൾ നിലനിൽക്കുന്നതിനാൽ ഒരു താരവും സഹോദരങ്ങളെയോ ബന്ധുക്കളെയോ ഒപ്പം കൂടാറില്ല. ഇതിൽ നിന്നും വിഭിന്നമാണ് ദിലീപ്. രണ്ടുപേരും കൊള്ളരുതായ്മയിലും ഒന്നായിരുന്നു. ഇപ്പോൾ ഈ പൊന്നാനിയനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്. ഇനി അനൂപിന്റെ മൊഴിയാണ് ദിലീപിന്റെ ഭാവി നിർണയിക്കുന്നത്

അതെസമയം കേസില്‍ സംവിധായകന്‍ നാദിര്‍ഷായും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതികളാകും. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്. കൃത്യത്തെപ്പറ്റി അറിവുണ്ടായിട്ടും വിവരം മറച്ചുപിടിച്ചു. അന്വേഷണം വഴിതിരിച്ചുവിടാന്‍ ദിലീപിനെ ഇവര്‍ സഹായിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി. എന്നാല്‍ ഇരുവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതിന് തെളിവ് കിട്ടിയിട്ടില്ല.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നാല് കണിശമായ ചോദ്യങ്ങള്‍ക്ക് മുന്നിലാണ് ദിലീപ് പതറിയത്. നാലാംചോദ്യത്തിന് ഉത്തരംപറയാന്‍ കഴിയാതായപ്പോഴേക്കുമാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ബെഹ്‌റ അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ബെഹ്‌റയുടെ ചോദ്യങ്ങള്‍.

മൂന്നുചോദ്യങ്ങളില്‍ത്തന്നെ മൊഴികളിലെ വൈരുധ്യം പ്രകടമായി പുറത്തുകൊണ്ടുവരാന്‍ ബെഹ്‌റയ്ക്കായി. അറസ്റ്റിനുമുമ്പുള്ള അവസാന സ്ഥിരീകരണം മാത്രമായിരുന്നു ഇത്. എന്‍.ഐ.എ.യില്‍ ഓപ്പറേഷന്‍ വിഭാഗം ഐ.ജി.യായിരിക്കെ മുംബൈ ഭീകരാക്രമണക്കേസില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെന്ന അന്താരാഷ്ട്ര ഭീകരനെ അമേരിക്കയിലെത്തി ചോദ്യംചെയ്തിട്ടുള്ള ബെഹ്‌റയ്ക്കുമുന്നില്‍ ദിലീപിന് പിടിച്ചുനില്‍ക്കാനായില്ല. ദിലീപിന്റെ അറസ്റ്റ് അനിവാര്യമായ സാഹചര്യത്തില്‍ ഞായറാഴ്ച ഐ.ജി. ദിനേന്ദ്ര കശ്യപിനെ തിരുവനന്തപുരത്തേക്ക് പൊലീസ് മേധാവി വിളിച്ചുവരുത്തിയിരുന്നു.

പൊലീസ് ആസ്ഥാനത്തുനിന്നുമാറി വിജിലന്‍സ് ആസ്ഥാനത്തെ തന്റെ ഓഫീസ് മുറിയിലിരുന്ന് 910 പേജുകളുള്ള മൊഴികള്‍ അദ്ദേഹം പരിശോധിച്ചു. തിങ്കളാഴ്ച നടനെ അറസ്റ്റുചെയ്യേണ്ടിവരുമെന്ന് ഞായറാഴ്ചതന്നെ മുഖ്യമന്ത്രി പിണറായി വിജയനെ ബെഹ്‌റ അറിയിച്ചിരുന്നു. തെളിവുകള്‍ ഇല്ലാതാക്കുന്നതിന് പ്രതികളൊരുക്കിയ കുരുക്കുകള്‍ അഴിക്കുന്നതിന് ശാസ്ത്രീയമാര്‍ഗങ്ങളാണ് അന്വേഷണസംഘം ആശ്രയിച്ചത്. സമൂഹത്തിലെ ഉന്നതരെന്നനിലയില്‍ പ്രതികളെ പരിധിവിട്ട് ചോദ്യംചെയ്യുന്നതിന് പരിമിതികളുമുണ്ടായിരുന്നു. സി.ബി.ഐ.യില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചുപരിചയമുള്ള ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ അനുഭവസമ്പത്തും ഇക്കാര്യത്തില്‍ പ്രയോജനംചെയ്തു.

കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി സഹതടവുകാരോട് സംഭവത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അന്വേഷണസംഘം ഒരു പൊലീസുകാരനെത്തന്നെ തടവുകാരനെന്ന നിലയില്‍ കാക്കനാട് ജയിലില്‍ താമസിപ്പിച്ചതായും സൂചനയുണ്ട്. സുനിയെ രഹസ്യമായി നിരീക്ഷിക്കുന്നതിനായിരുന്നു ഈ നീക്കം.

കഴിഞ്ഞ ചൊവ്വാഴ്ചതന്നെ ദിലീപിനെ അറസ്റ്റുചെയ്യാന്‍ അന്വേഷണസംഘം ധാരണയിലെത്തി. ചൊവ്വാഴ്ചയ്ക്കുശേഷമുള്ള അന്വേഷണവിവരങ്ങള്‍ ഒരു കാരണവശാലും ചോരരുതെന്ന് ബെഹ്‌റ കര്‍ശനമായി നിര്‍ദേശിച്ചു. ഫാക്‌സ് സന്ദേശമായി മാത്രം വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതോടെ അന്വേഷണവിവരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ദിലീപിനെതിരെ തെളിവില്ലെന്ന മട്ടില്‍ കഥകള്‍ പ്രചരിച്ചു. ഇതും പൊലീസിന്റെ തന്ത്രമായിരുന്നു.

കേസന്വേഷണം മന്ദഗതിയിലായി എന്ന ധാരണ പരത്തുകയായിരുന്നു പൊലീസ്. പൊതുസമൂഹത്തില്‍നിന്നുള്ള സമ്മര്‍ദമൊഴിവാക്കി അന്വേഷണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയായിരുന്നു പൊലീസ്. ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ മൊഴിയും മാനേജര്‍ അപ്പുണ്ണി നല്‍കിയ മൊഴിയും യോജിക്കാതെനിന്ന സാഹചര്യത്തെളിവുകള്‍ കൂട്ടിക്കെട്ടാന്‍ സഹായകമായി. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് കൈമാറും. ഇക്കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ബെഹ്‌റ പറഞ്ഞു. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നതായും ബെഹ്‌റ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (1 hour ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (1 hour ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (4 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (5 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (6 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (6 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (6 hours ago)

Malayali Vartha Recommends