Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ദിലീപിന്റെ ആവശ്യം ദിലീപിനെതിരെയുള്ള ഏറ്റവും വലിയ തെളിവായി മാറിയപ്പോള്‍...

12 JULY 2017 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് നേരിട്ടാണെന്നും നടിയുടെ ചിരിക്കുന്ന മുഖവും വിവാഹ നിശ്ചയ മോതിരവും ദൃശ്യങ്ങളില്‍ വേണമെന്ന് ദിലീപ് നിര്‍ബന്ധം പിടിച്ചെന്നും പൊലീസ് പറയുമ്പോള്‍ അത് സാധൂകരിക്കുന്നതാണ് പിടിച്ചെടുത്ത വിഡീയോ. ഈ തെളിവാണ് ദിലീപിന് എതിരെ ഏറ്റവും നിര്‍ണ്ണായകമാകുന്നത്. പള്‍സര്‍ സുനിയുടെ മൊഴിയും വിഡീയോയും തമ്മിലുള്ള സാദൃശ്യവുമാണ് ദിലീപിനെ വെട്ടിലാക്കിയത്. ചോദ്യം ചെയ്യലില്‍ ദിലീപ് ഇതെല്ലാം സമ്മതിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഏറ്റുവാങ്ങിയത് മാഡമാണ്. ഈ മാഡത്തേയും പൊലീസിന് വ്യക്തമായി അറിയാം. അവരേയും ഉടന്‍ അറസ്റ്റ് ചെയ്യും.

താര സംഘടനയായ 'അമ്മ'യുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാംപിനിടയില്‍ മോശം പെരുമാറ്റത്തെ പരസ്യമായി ചോദ്യം ചെയ്ത നടിയുടെ നടപടിയാണ് നടിയെ ഉപദ്രവിക്കാനുള്ള ദിലീപിന്റെ തീരുമാനത്തിനു വഴിയൊരുക്കിയത്. വാക്കേറ്റം നിയന്ത്രിക്കാന്‍ മറ്റു നടീനടന്മാര്‍ ഇടപെട്ടിരുന്നു. ഈ ക്യാംപിനിടയിലാണ് നടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് പദ്ധതിയിട്ടതെന്നു പൊലീസ് ആരോപിക്കുന്നു. ഇതിനായി പള്‍സര്‍ സുനിയെ ദിലീപ് നിയോഗിച്ചതും ഇതേ ക്യാംപില്‍ വച്ചാണ്. ഇതിനായി ഒന്നരക്കോടി രൂപയും ദിലീപിന്റെ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്തു. നഗ്‌നദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്നു പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ മാത്രമേ പണം തരികയുള്ളൂവെന്നും ദിലീപ് പറഞ്ഞിരുന്നു.


എന്നാലിപ്പോള്‍ ദിലീപിന്റെ അറസ്റ്റിനു ശേഷം കാവ്യാ മാധവന്‍, അമ്മ ശ്യാമള, തമ്മനത്തെ ഫ്‌ലാറ്റിലെ നടി എന്നിവരാണ് സംശയ നിഴലില്‍. ഇതില്‍ കാവ്യയല്ലെ ദൃശ്യം വാങ്ങിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. എന്നാലും കേസില്‍ കാവ്യയും പ്രതിയാകാന്‍ സാധ്യതയുണ്ട്. കുറ്റകൃത്യത്തെ കുറിച്ച് നേരത്തെ കാവ്യയ്ക്ക് അറിയാമോ എന്നതാണ് ഇനി നിര്‍ണ്ണായകം. അമ്മ ശ്യാമളയും പ്രതിയാകാന്‍ സാധ്യത വളരെ കൂടുതലാണ്. പള്‍സര്‍ സുനിക്ക് രണ്ട് ലക്ഷം രൂപ നല്‍കിയത് ശ്യാമളയുടെ അറിവോടെയാണോയെന്ന സംശയം പൊലീസിനുണ്ട്. ഇതെല്ലാം സ്ഥിരീകരിച്ചാല്‍ ദിലീപിനൊപ്പം കാവ്യയും അമ്മയും അഴിക്കുള്ളിലാകും. പള്‍സര്‍ സുനിയുടെ കാമുകിയുടെ സുഹൃത്തായ യുവ നടിയും കടുത്ത പ്രതിസന്ധിയിലാണ്. ഇവരുടെ നീക്കമെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്.


കാവ്യയുടെയും അമ്മയുടേയും പങ്കാളിത്തത്തിന്റെ സൂചനയാണ് കാക്കനാട് കാവ്യയുടെ സ്ഥാപനത്തില്‍ നടന്ന പൊലീസ് റെയ്ഡിനെ കണക്കാക്കുന്നത്. ഇവരുടെ പങ്ക് തെളിഞ്ഞാല്‍ കൂടുതല്‍ കുരുക്ക് മുറുകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു നടിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ നടിയുടെ തമ്മനത്തെ ഫ്‌ളാ്റ്റില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവരെക്കൂടാതെ മറ്റേതെങ്കിലും സ്ത്രീകള്‍ക്ക് ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ മാഡം എന്ന് വിളിക്കുന്ന സ്ത്രീകഥാപാത്രത്തിന്റെ അറസ്റ്റ് ഒഴിവാക്കുന്നതിന് ദിലീപ് കീഴടങ്ങുകയായിരുന്നെന്നും സൂചനയുണ്ട്. 

ദിലീപ് അറസ്റ്റിലായില്ലായിരുന്നെങ്കില്‍ പകരം മാഡം അറസ്റ്റിലാകുമെന്ന അവസ്ഥയുണ്ടായി. ഇതാണ് ദിലീപ് അറസ്റ്റ് വരിക്കാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യം കൃത്രിമം അല്ലെന്നു ദിലീപിനെ ബോധ്യപ്പെടുത്താന്‍ നടിയുടെ മുഖം, കഴുത്ത്, മോതിര വിരല്‍ എന്നിവ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതു ദിലീപിനെതിരെ സുനില്‍ നല്‍കിയ മൊഴികളുമായി പൊരുത്തപ്പെടുന്നുണ്ട്. 


ജയിലിനുള്ളില്‍ നിന്നു സുനി പുറത്തേക്കു വിളിച്ച ഫോണിന്റെ ലൊക്കേഷന്‍ ജയിലിനു സമീപത്തെ ടവറിനു കീഴിലാണ്. ഇതേ ഫോണില്‍ നിന്നാണു ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിര്‍ഷാ, ഡ്രൈവറും മാനേജരുമായ അപ്പുണ്ണി എന്നിവരെ തുടര്‍ച്ചയായി വിളിച്ചത്. കുറ്റകൃത്യത്തിനു ശേഷം ദൃശ്യങ്ങള്‍ ദിലീപിന്റെ അടുത്ത ബന്ധുവിന്റെ പക്കല്‍ ഏല്‍പിച്ചിട്ടും നേരത്തേ പറഞ്ഞുറപ്പിച്ച പ്രതിഫലം ലഭിക്കാതിരുന്നതു സുനിയെ പ്രകോപിപ്പിച്ചു. ഇതാണു ജയിലിനുള്ളില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ക്കു വഴിയൊരുക്കിയത്. സുനി ഇക്കാര്യം പറയാന്‍ അപ്പുണ്ണിയെ വിളിച്ചപ്പോഴെല്ലാം സമീപം ദിലീപുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

 
ഈ തെളിവും ദിലീപിന് വിനയായി. തന്റെ ഫോണില്‍ സംസാരിച്ചത് ദിലീപാണെന്ന് അപ്പുണ്ണിയും മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടത്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോക്കാണ് ഒന്നരക്കോടി ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്റെ ഭാഗമായി പതിനായിരം രൂപ അഡ്വാന്‍സും നല്‍കി. ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതും കാവ്യാമാധവനുമായുള്ള ബന്ധം പ്രചരിപ്പിച്ചതുമാണ് നടിക്ക് ക്വട്ടേഷന്‍ നല്‍കാനുള്ള ഗൂഢാലോചനയിലേക്ക് ദിലീപിനെ എത്തിച്ചത്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ടാണെന്നും പൊലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (18 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (28 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (35 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (41 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (5 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends