പള്‍സര്‍ സുനി മുകേഷിന്റെ അമ്മയോടൊപ്പം ഫോട്ടോ വൈറല്‍; മുകേഷിനെ സി.പി.എം കൈവിട്ടു, ആക്ഷന്‍ ഹീറോ ബിജു പൗലോസ്

മുകേഷിന്റെ കുടുംബത്തിലെ ഒരംഗമായിരുന്ന പള്‍സര്‍ സുനി കുടുംബ ഫോട്ടോയിലും, മുകേഷിന്റെ അമ്മയുടെ കൂടെ തോളില്‍കൈയ്യിട്ടും, പള്‍സര്‍ കുടുംബത്തില്‍ എല്ലാമായിരുന്നു. വെറും ഡ്രൈവറിനുമപ്പുറം. ഇപ്പോൾ മുകേഷിലേക്ക് അന്വേഷണം നീളുകയാണ്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ അസ്വാഭാവികതയുണ്ടെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി.
മുമ്പ് ചില റിയല്‍ എസ്റ്റേറ്റ് പണമിടപാടുകളുമായി ബന്ധപ്പെട്ട് മുകേഷിന് എറണകുളം ലോബിയുമായി തര്‍ക്കങ്ങളുണ്ടെന്ന് പ്രചരണമുണ്ടായിരുന്നു. പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്ന കാലഘട്ടത്തില്‍ ദിലീപ് മുകേഷിന്റെ സ്ഥിരം സന്ദര്‍ശകനായിരുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുമ്പ് അന്‍വര്‍ സാദത്തിന്റെ അടുപ്പക്കാരനും കോണ്‍ഗ്രസുകാരനുമായ ദിലീപിനെ ഇടതു പക്ഷത്തോടടുപ്പിക്കാന്‍ ശ്രമം തുടങ്ങിയത് മുകേഷ് ആയിരുന്നു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദിലീപിനെ കൊണ്ടുവന്നതും മുകേഷ് മുന്‍കൈയെടുത്തായിരുന്നു. പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്നു എന്ന കാരണത്താലാണ് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യുമെന്ന് പറയുന്നതെങ്കിലും കേസൊതുക്കുന്നതിലും പ്രതിയെ സംരക്ഷിക്കുന്നതിലും മുകേഷിന്റെ പങ്ക് വ്യക്തമാണ് എന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നു.

സംവിധനായകനായ നാദിര്‍ഷയെയും അപ്പുണ്ണിയെയും പ്രത്യേകിച്ചും. സംഭവമായി ബന്ധപ്പെട്ട മുകേഷിനെ ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ ദിലീപും മുകേഷും തമ്മിലുണ്ടായ ടെലിഫോൺ സംഭാഷണങ്ങളും സംശയമുളവാക്കുന്നതാണ്. സിനിമാ ലോകത്തെ പ്രബലരുടെ സാന്നിദ്ധ്യം ഈ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ പറഞ്ഞു കേള്‍ക്കുന്നതാണ്. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായി ദിലീപ് മാറിയതോടെ സിനിമാരംഗത്തെ നിരവധി ആളുകളിലേക്ക് ആന്വേഷണം നീളുന്നു.
സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കൊല്ലത്ത് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത് പിണറായിയുടെ ഏകപക്ഷീയ തീരുമാനമായിരുന്നു. അങ്ങനെ സിപിഐ എന്ന പാർട്ടിക്കൊപ്പം ചേർന്ന് നടന്ന മുകേഷ് സി.പി.എം സ്ഥാനാർത്ഥിയായി. അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വമ്പൻ ഭൂരിപക്ഷത്തോടെ ജയിച്ചു. എന്നാൽ അതിന് ശേഷം മുകേഷ് കൊല്ലത്ത് കാണാതെയായി. പാർട്ടിയിൽ പരാതി ഉയർന്നു. ചർച്ചകൾ സജീവമായപ്പോൾ മുകേഷിനെ ആദ്യം പാർട്ടി ഉപദേശിച്ചു. ഇതോടെ ടിവി ഷോയും സിനിമാ അഭിനയവുമായി നടന്നിരുന്ന മുകേഷ് കൊല്ലത്ത് എത്താൻ തുടങ്ങി. എന്നാൽ സി.പി.എം എന്ന പാർട്ടി സംവിധാനത്തിൽ ഒതുങ്ങിക്കഴിയാൻ മുകേഷിന് കഴിയുന്നില്ല.

ഇതിനിടെയാണ് പൾസർ സുനി വില്ലനായെത്തുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ മുകേഷും ആരോപണ വിധേയനായി. ചില സാമ്പത്തിക ഇടപാടുകളാണ് ചർച്ചായുകന്നത്. കോൺഗ്രസും ബിജെപിയും ഉൾപ്പെടെ മുകേഷിനെതിരെ രംഗത്തെത്തിയിട്ടും പ്രതിരോധിക്കാൻ സി.പി.എം തയ്യാറായതുമില്ല. ഇതിനിടെ സി.പി.എം വിളിച്ചു വരുത്തി ശകാരിക്കുകയും ചെയ്തു. ദിലീപിനെ സംരക്ഷിക്കാൻ മുകേഷ് ശ്രമിച്ചെന്ന ആരോപണം ഉയർന്നതോടെയാണ് ഇന്നലെ കോഴിക്കോട്ടായിരുന്ന മുകേഷിനെ കൊല്ലത്തേക്കു വിളിച്ചുവരുത്തി മാധ്യമങ്ങളോടു വിശദീകരിക്കാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത്. വിശദീകരണം നൽകി തലയൂരാൻ പറഞ്ഞെങ്കിലും എംഎൽഎയെ സംരക്ഷിക്കുംവിധം പാർട്ടി സംസ്ഥാന ജില്ലാ നേതൃത്വം രംഗത്തുവന്നില്ല.

കേസിൽ മുകേഷിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി സൂചനയുമുണ്ട്. ദിലീപും മുകേഷുമായി ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. ഇതുസംബന്ധിച്ചുള്ള നോട്ടീസ് മുകേഷ് എംഎൽഎയ്ക്കു കൈമാറിയെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതിനിടെ മുകേഷിനെതിരേയും തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുള്ളത്. പരോക്ഷ സൂചനകളിൽ വ്യക്തമായ ഉത്തരം നൽകാൻ മുകേഷിനായില്ലെങ്കിൽ എംഎൽഎയെ പ്രതിയാക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിച്ചിട്ടുള്ളത്.

സുനിൽ കുമാറിനെ പരിചയപ്പെടുത്തി കൊടുത്തത് മുകേഷാണെന്ന് ദിലീപിന്റെ മാനേജരും സംഭവങ്ങളുടെ ദൃക്സാക്ഷിയുമായ അപ്പുണ്ണി പൊലീസിന് മൊഴി കൊടുത്തിരുന്നു. റേപ്പ് ക്വട്ടേഷിനിലെ ഒന്നാംപ്രതി സുനിൽ കുമാർ മുകേഷിന്റെ ഡ്രൈവറായിരിക്കുന്ന സമയത്താണ് ദിലീപുമായി ഗൂഢാലോചന ആരംഭിക്കുന്നത്. ഇത് ചോദ്യം ചെയ്യലിൽ ദിലീപും സമ്മതിച്ചിട്ടുണ്ട്. നടിക്കെതിരെ ആക്രമണം നടന്ന ദിവസങ്ങളിൽ ദിലീപും മുകേഷും തുടർച്ചയായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചുവെന്നാണ് സൂചന. ഇത് എന്തിനാണെന്ന് മുകേഷ് വിശദീകരിക്കേണ്ടി വരും. അല്ലാത്തപക്ഷം ദിലീപിനെ പോലെ മുകേഷിനേയും അറസ്റ്റ് ചെയ്യും. മറ്റ് പ്രതികളാരും മുകേഷിനെതിരെ മൊഴി കൊടുത്തിട്ടില്ല.
ഗൂഢാലോചന മുതൽ കുറ്റകൃത്യം നടന്നുവെന്ന് പറയുന്നതുവരെയുള്ള കാലയളവിൽ ദിലീപുമായും മുകേഷുമായും നടന്ന ഫോൺ കോളാണ് മുകേഷിന് വിനയാകുകയെന്നാണ് സൂചനകൾ. ദിലീപിനെതിരെ ശക്തമായ തെളിവ് ശേഖരിച്ച പോലീസ് ഉദ്യോഗസ്ഥനാണ് സി. ഐ ബിജു പൗലോസ്. കേസിൽ ഒരു പ്രമുഖനും പിടിലാവില്ലെന്ന് വിശ്വസിച്ചിരുന്ന സമയത്ത് ബിജുവിന്റെ ശക്തമായ നീക്കങ്ങളാണ് വഴിത്തിരിവായത്. ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ബിജു രഹസ്യമായി അന്വേഷണം നടത്തി വേണ്ടത്ര തെളിവ് ശേഖരിച്ചു. ഇതാണ് കേരളം പൊലീസിന് പൊൻതൂവലായ് മാറിയത്.
https://www.facebook.com/Malayalivartha
























