ഗോവയില്‍ പള്‍സര്‍ സുനിയെ എത്തിച്ചത് നടിയെ ആക്രമിക്കാന്‍ ആണെന്ന് സംശയം ബലപ്പെടുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ഗൂഢാലോചനകള്‍ പുറത്താകുന്നു. പള്‍സര്‍ സുനിയും ആക്രമിക്കപ്പെട്ട നടിയും ഹണി ബിയുടെ ഗോവയുടെ സെറ്റില്‍ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റു താരങ്ങളുടെ നിരന്തര സാന്നിധ്യം ഉണ്ടായിരുന്നതുകൊണ്ട് ഈ പ്ലാന്‍ പൊളിഞ്ഞതായാണ് സൂചന.
നടിയ്ക്ക് പള്‍സര്‍ സുനിയുമായുള്ള അടുത്ത ബന്ധമുണ്ടെന്നാണ് അറസ്റ്റിലാകുന്നതിനു മുന്‍പ് ദിലീപ് പറഞ്ഞിരുന്നത്. ദിലീപിനെ ചോദ്യം ചെയ്ത വേളയില്‍ തന്നെ നടിയെ കേരളത്തിന് പുറത്ത് വച്ച് ആക്രമിക്കാനായി പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കാവ്യയുമായുള്ള വിവാഹസമയത്ത് ഈ പദ്ധതി നടപ്പിലാക്കരുതെന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. കേരളത്തിന് പുറത്തതാകുമ്പോള്‍ മാധ്യമങ്ങളും ജനങ്ങളും ഏറ്റെടുക്കില്ല എന്നും നടി അതൊരു സ്വകാര്യ ദുഃഖമായി കൊണ്ട് നടക്കുമായിരുന്നു എന്നുമായിരുന്നു ധാരണ.
ഈ ഒരു നിഗമനമാണ് പള്‍സര്‍ സുനി നടിയെ ഗോവയില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു എന്ന സൂചന നല്‍കുന്നുത്. ഗോവ എയര്‍പോര്‍ട്ടില്‍ നിന്ന് നടിയെ സെറ്റിലേക്ക് കൂട്ടി കൊണ്ട് വരാന്‍ നിയോഗിച്ചത് പള്‍സര്‍ സുനിയെ ആയിരുന്നു. ഇതിനു പിന്നില്‍ ചതിവ് ഉണ്ടാകാനുള്ള സാധ്യയത പോലീസ് തള്ളിക്കളയുന്നില്ല .ഇന്നിപ്പോള്‍ നടിയുടെ സാഹചര്യം ഒത്തുവരാത്തതുകൊണ്ട് മാത്രമാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഹണി ബി 2 സിനിമയുടെ സംവിധായകൻ ജീൻ പോൾ ലാൽ സംവിധായകനും നടനുമായ ലാലിൻറെ മകനാണ്. തന്റെ മകനെ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമം നടക്കുന്നുവെന്ന് മുൻപ് ലാൽ ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ജീൻ പോൽ ലാലിനെ പോലീസ് ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നു. ദിലീപിന്റെ നിർദ്ദേശ പ്രകാരമാണോ പൾസർ സുനിയെ ഗോവയിലെ സെറ്റിൽ ജോലിക്ക് വച്ചതെന്ന് പോലീസ് അന്വേഷിക്കുന്നു. ദിലീപ് കുറ്റവാളിയല്ലെന്ന് ഉറച്ച നിലപാടെടുത്ത ആളാണ് ലാൽ. നടി ആക്രമിക്കപ്പെട്ടത്തിനു ശേഷം ഓടികയറിയത് ലാലിൻറെ വീട്ടിൽ തന്നെയായിരുന്നു.
https://www.facebook.com/Malayalivartha
























