'താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ' എന്ന വിശേഷണം അര്‍ത്ഥവത്താക്കിയ ആ 'ആറു പിഴവുകള്‍'

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത് 'ആറു പിഴവുകള്‍'. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്ന വിശേഷണം അര്‍ത്ഥവത്തായിരിക്കുന്നു നടന്‍ ദിലീപിന്റെ കാര്യത്തില്‍. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലില്‍ ആയിരുന്നെങ്കിലും ഗൂഢാലോചനാ കുറ്റത്തിന് നടനെതിരെ തെളിവുകള്‍ പൊലീസിന് ലഭിച്ചത് ദിലീപ് സ്വയം വരുത്തിവച്ച പിഴവുകളില്‍ നിന്നു തന്നെ. കിംഗ് ലയറിന്റെ അമിതമായ ആത്മവിശ്വാസവും ഇതിന് മുതല്‍ കൂട്ടായി.
ദിലീപിനെ കുടുക്കിയ ആറു പിഴവുകള്‍
1. പള്‍സര്‍ സുനി ബ്‌ളാക്ക് മെയില്‍ ചെയ്‌തെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.
2. രണ്ടു കോടി സുനി ആവശ്യപ്പെട്ടെന്നു പറഞ്ഞു. പക്ഷേ, എവിടെ, എങ്ങനെയെന്നു പറയാനായില്ല.
3. ആദ്യ ഘട്ടത്തില്‍ 13 മണിക്കൂറോളം ചോദ്യം ചെയ്തപ്പോള്‍ ഒരിക്കല്‍പ്പോലും പൊലീസിനെ എതിര്‍ത്തില്ല. നിരപരാധിയെങ്കില്‍ പ്രതിഷേധിച്ചേനെയെന്ന് പൊലീസ് വിലയിരുത്തല്‍.
4. ബ്ലാക്‌മെയില്‍ കത്തില്‍ ഭീഷണിയില്ല, ഇതു കൃത്യമായ ബന്ധത്തിന്റെ സൂചന.
5. സുനിയെ അറിയില്ലെന്നുള്ള നിലപാടില്‍ ഉറച്ചുനിന്നു, എന്നാല്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ പതറിപ്പോയി.
6. തന്നെ രക്ഷിക്കണമെന്ന് ചോദ്യംചെയ്യലിനുശേഷം കൈകൂപ്പി ഉദ്യോഗസ്ഥരോടു പറഞ്ഞത്.
https://www.facebook.com/Malayalivartha
























