ദിലീപിന്റെ അറസ്റ്റ് വേഗത്തിലായത് ഉറ്റ സുഹൃത്ത് കൈവിട്ടതോടെ

ഉറ്റ സുഹൃത്തും ദിലീപിനെ കൈവിട്ടു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് വേഗത്തിലാക്കിയത് ഉറ്റ സുഹൃത്തായ നാദിര്‍ഷ കൈവിട്ടതോടെയെന്ന് റിപ്പോര്‍ട്ട്. നാദിര്‍ഷയോ മാനേജര്‍ അപ്പുണ്ണിയോ അറിയാതെ ആയിരുന്നു ദിലീപ് നടിക്കെതിരെയുള്ള ഗൂഢാലോചകള്‍ മെനഞ്ഞത്. ആര്‍ക്കും സംശയം ഉണ്ടാകാതിരിക്കാന്‍ എല്ലാ പഴുതുകളും അടച്ചായിരുന്നു ആക്രമണം പ്ലാന്‍ ചെയ്തത്. എന്നാല്‍ കൊട്ടേഷന്‍ കൊടുത്ത ആളായ സുനിയുടെ നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ ദിലീപിലേക്കുള്ള അന്വേഷണങ്ങള്‍ക്ക് വഴി വയ്ക്കുകയായിരുന്നു. ഇക്കാര്യം നാദിര്‍ഷയ്ക്ക് ബോധ്യമായതോടെയാണ് അവസാന നിമിഷം അദ്ദേഹം സുഹൃത്തിനെ കൈവിട്ടത്.

ദിലീപിനെ അറസ്റ്റു ചെയ്യുന്നതിന് രണ്ടു ദിവസം മുന്‍പ് നാദിര്‍ഷയെ പോലീസ് രണ്ടാമതും ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാം എനന്നായിരുന്നു പോലീസ് നാദിര്‍ഷായോട് പറഞ്ഞത്. എന്നാല്‍, ഗൂഢാലോചനയെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്ന നാദിര്‍ഷ പോലീസിന്റെ ഈ ആവശ്യം ചെവിക്കൊണ്ടില്ല. നാദിര്‍ഷയെ ജയിലില്‍ നിന്നും ആരോ വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചു എന്നായിരുന്നു ആദ്യതെ പരാതി. പിന്നീട് അപ്പുണ്ണിയേയും വിളിച്ചുവെന്ന് ദിലീപ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിശ്വാസ്യതയ്ക്കു വേണ്ടി ദിലീപ് തന്റെ മാനേജരെയും സുഹൃത്തിനെയും പോലീസ് നടപടികളിലേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























