പോലീസിന്റെ പകര്‍പ്പ് എതിര്‍ത്തുകൊണ്ട് അഡ്വ.രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് പുറത്തായത്

നടിയെ ആക്രമിച്ച കേസ് കൂടുതല്‍ വഴിത്തിരിവിലേക്ക് നീങ്ങുന്നു എന്ന സൂചന നല്‍കി അഡ്വ.രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പകര്‍പ്പ് പുറത്ത്. പൊലീസിന്റെ പകര്‍പ്പ് എതിര്‍ത്തുകൊണ്ട് നല്‍കിയ ജാമ്യാപേക്ഷയാണ് പുറത്തായത്.
ജാമ്യാപേക്ഷയില്‍ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള അസ്വാഭികമായ ബന്ധത്തെ കുറിച്ചാണ് വ്യക്തമാക്കിയിരിക്കുന്നത്. നടിക്കെതിരെ വൈരാഗ്യമുള്ളത് ഈ സ്ത്രീകളുടെ മനസിലാണെന്നും അല്ലാതെ കുറ്റാരോപിതനല്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഇതോടെ കേസില്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ സൂചനയാണ് പുറത്ത് വരുന്നത്.
നേരത്തെ തന്നെ കേസില്‍ മാഡം എന്നൊരു പേര് ഉയര്‍ന്നു വന്നിരുന്നു. ഇതോടെ, ദിലീപിന് പിന്നാലെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, അമ്മ ശ്യാമള, ഒരു യുവനടി എന്നിവര്‍ക്കെതിരെയും കുരുക്കുകള്‍ മുറുകുന്നതായാണ് വിവരം. ഇരുവരെയും ഇതുവരെയും പ്രതികളാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത വളരെ കൂടുതലാണെന്നും സൂചനയുണ്ട്.
അഡ്വ. ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ മാഡം എന്ന കഥാപാത്രം ഇവരിലാരെങ്കിമാണെന്ന അഭ്യൂഹങ്ങളും വ്യാപകമാണ്. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കസ്റ്റഡി കാലാവധിക്ക് ശേഷമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

https://www.facebook.com/Malayalivartha
























