പോലീസുകാര്‍ നോക്കിനില്‍ക്കേ തൊണ്ടി മുതല്‍ പൊട്ടിത്തെറിച്ചു

പോലീസുകാര്‍ നോക്കിനില്‍ക്കേ തൊണ്ടി മുതലിന് തീ പിടിച്ചു. പോലീസ് സ്‌റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വെടിമരുന്നിനാണ് തീ പിടിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് സ്‌റ്റേഷനിലാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. അടുത്തിടെ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തൊണ്ടിമുതലായ വെടിമരുന്ന് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അതേസമയം, സ്‌റ്റേഷനുള്ളിലിരുന്ന വെടിമരുന്നില്‍ തീ പിടിക്കാനിടയായ സാഹചര്യം അറിവായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
https://www.facebook.com/Malayalivartha
























