തെളിവെടുപ്പിനായി കൊണ്ടുപോയ പോയ ദിലീപിനെ കൂവി നാറ്റിച്ച് ജനക്കൂട്ടം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കൊണ്ട് പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിനു ശേഷമാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ തൊടുപുഴ ശാന്തിഗിരി കോളജിനു സമീപമുള്ള ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍ പൂരത്തിന്റെ ഷൂട്ടിങ് ഇവിടെ നടന്നിരുന്നു. പൊലീസ് വാഹനത്തില്‍നിന്നു ദിലീപിനെ പുറത്തിറക്കിയില്ല. വലിയ ജനക്കൂട്ടമാണു ദിലീപിനെ കാത്തിരുന്നത്. അസഭ്യം ചൊരിഞ്ഞും കൂക്കിവിളിച്ചും ജനക്കൂട്ടം ദിലീപിനെ 'വരവേറ്റു'. ചിലര്‍ വാഹനം തടഞ്ഞു. തെളിവെടുപ്പിനിടെ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. ഷൂട്ടിങ്ങിനിടെ ഇക്കഴിഞ്ഞ നവംബര്‍ 14ന് സുനിയും ദിലീപും കണ്ടിരുന്നെന്നാണ് കണ്ടെത്തല്‍.

2013 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഏഴുവരെ പലതവണ എറണാകുളം അബാദ് പ്ലാസ ഹോട്ടലിലെ 410-ാം നമ്പര്‍ മുറിയില്‍ കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. 2016 നവംബര്‍ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ 'സിഫ്റ്റ്' ജംക്ഷന്‍, നവംബര്‍ 14നു തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം ഷൂട്ടിങ് ലൊക്കേഷന്‍ എന്നിവിടങ്ങളില്‍ പ്രതികള്‍ കണ്ടതിനും തെളിവു ലഭിച്ചിട്ടുണ്ട്. 'ജോര്‍ജേട്ടന്‍സ് പൂരം' ചിത്രീകരണവേളയില്‍ 2016 നവംബര്‍ 13നു തൃശൂര്‍ ടെന്നിസ് ക്ലബ്ബില്‍ നിര്‍ത്തിയിട്ട കാരവന്‍ വാഹനത്തിന്റെ മറവില്‍ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നും സാക്ഷിമൊഴിയുണ്ട്. ഇവിടങ്ങളിലെല്ലാം ദിലീപുമൊത്ത് പൊലീസ് തെളിവെടുപ്പു നടത്തുമെന്നാണ് വിവരം.
കസ്റ്റഡി കാലാവധിക്കുശേഷം ജാമ്യേപക്ഷ പരിഗണിക്കാമെന്ന് കോടതി
നേരത്തെ, ദിലീപ് ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും കസ്റ്റഡി കാലാവധി തീര്‍ന്നശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന നിലപാടാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചത്. വെള്ളിയാഴ്ച 11 വരെയാണ് ദിലീപിന്റെ കസ്റ്റഡി കാലാവധി. അതിനിടെ, നാദിര്‍ഷയെയും അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നും അഭ്യൂഹം പ്രചരിക്കുന്നുണ്ട്.
നേരത്തെ, ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. നടിയെ ആക്രമിച്ച കേസിനു പിന്നിലുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയ ദിലീപിനെ, പിന്നീട് ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോയി.
ഗൂഢാലോചന നടന്ന സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കുന്നതിനായി താരത്തെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം, ദിലീപിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ചെറിയ സംശയത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരാകുന്നത്.
ദിലീപിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അവതരിപ്പിച്ച ന്യായങ്ങള്‍
നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചന നടന്നതു കൊച്ചിയിലെയും തൃശൂരിലെയും വിവിധ കേന്ദ്രങ്ങളില്‍ വച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം ദിലീപിനെയെത്തിച്ചു തെളിവെടുപ്പു നടത്തണമെന്ന നിലപാടിലാണു പൊലീസ്. കേസിനു പിന്നിലെ ഗൂഡാലോചനയില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യമുറപ്പിക്കാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം പറയുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണു ദിലീപിനെ കസ്റ്റഡിയില്‍ കിട്ടാന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയത്.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന വാദമുയര്‍ത്തിയായിരുന്നു ദിലീപിന്റെ ജാമ്യാപേക്ഷ. എന്നാല്‍, ദിലീപിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയ പൊലീസ്, ഇതു സാധൂകരിക്കാന്‍ പോന്ന 19 പ്രാഥമിക തെളിവുകളും കോടതിയില്‍ ഹാജരാക്കി.
ദിലീപിനെ ഹാജരാക്കിയ അങ്കമാലി കോടതി വളപ്പില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കോടതിയിലേക്കു പ്രവേശിക്കാനായി പൊലീസ് വാനില്‍നിന്ന് ഇറങ്ങിയ ദിലീപ് ജനക്കൂട്ടത്തെ കൈവീശിക്കാട്ടിയെങ്കിലും കൂവിവിളിച്ചാണ് ജനം പ്രതികരിച്ചത്. ജനപ്രിയ നായകനെ വലിയ രീതിയില്‍ പരിഹസിക്കുന്ന തരത്തിലാണ് തടിച്ചുകൂടിയ ജനങ്ങള്‍ മറുപടി നല്‍കിയത്. അതേസമയം, കോടതി വളപ്പിലെത്തിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിക്കാനോ മറ്റോ ശ്രമിച്ചില്ല.
https://www.facebook.com/Malayalivartha
























