പോ മോനെ ദിലീപേ; ആന്റണി പെരുമ്പാവൂര്‍ തിയറ്ററര്‍ സംഘടനയുടെ പുതിയ പ്രസിഡന്റ്

ദിലീപ് പല അങ്കവും കളിച്ചാണ് പല സംഘടനകളുടെയും തലപ്പത്ത് എത്തിയത്. എന്നാല്‍ ഒറ്റരാത്രി കൊണ്ട് എല്ലാവരും ദിലീപിനെ കൈവിട്ടു. ദിലീപിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത പുതിയ തിയറ്റര്‍ സംഘടന എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പുതിയ പ്രസിഡന്റ് ആയി ആന്റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന് കമ്മിറ്റി തീരുമാനിച്ചിരുന്നു. കൂടാതെ സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കുകയും ചെയ്തിരുന്നു. ദിലീപ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ആന്റണി പെരുമ്പാവൂരായിരുന്നു വൈസ് പ്രസിഡന്റ്. ഫിയോകില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമ പ്രതിനിധികളും അംഗങ്ങളാണ്. തിയറ്റര്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിയ സമരം ക്രിസ്മസ് റിലീസുകളെ കാര്യമായി ബാധിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപംകൊണ്ടത്. മോഹന്‍ലാലിന്റെ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് തിയേറ്റര്‍ കിട്ടാതെ പലതവണ റിലീസിംഗ് മാറ്റേണ്ടി വന്നിരുന്നു. ഇതിന് പിന്നില്‍ കളിച്ചത് ദിലീപായിരുന്നു. സൂപ്പര്‍ താരങ്ങളെപ്പോലും ഒതുക്കിയ ദിലീപ് സിനിമയില്‍ അജയ്യനായി മാറുന്ന കാഴ്ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം തകര്‍ന്നടിഞ്ഞു. കളം വീണ്ടും മാറിയിരിക്കുന്നു.
https://www.facebook.com/Malayalivartha
























