മുസ്ലീംലീഗിന്റെ കടും പിടിത്തം വിലപ്പോയില്ല... പുതിയ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കേണ്ടെന്ന് യുഡിഎഫ്

പുതിയ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചേ മതിയാകൂ എന്ന മുസ്ലീംലീഗിന്റെ കടുംപിടിത്തത്തിനു മുമ്പില്‍ മുട്ടു മടക്കേണ്ടതില്ലെന്ന കോണ്‍ഗ്രസിന്റെ ഉറച്ച തീരുമാനം യുഡിഎഫ് അംഗീകരിച്ചു. സംസ്ഥാനത്ത് പുതിയ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു. പ്രാദേശിക ആവശ്യം അനുസരിച്ച് ബാച്ചുകള്‍ മാത്രം അനുവദിച്ചാല്‍ മതി.
പുതിയ ബാച്ചുകള്‍ അനുവധിക്കുമ്പോള്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കരുതെന്ന് ധനമന്ത്രി കെ.എം. മാണിയും അറിയിച്ചു. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ പ്ലസ് ടു സ്‌കൂളിനെ ചൊല്ലി മുസ്ലീംലീഗും കോണ്‍ഗ്രസും വാക്‌പോര് നടത്തിയിരുന്നു.
അതേസമയം പാലക്കാട്ടെ തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചു. നാല് സീറ്റുകളില്‍ക്കൂടി ജയിക്കാന്‍ സാധ്യതയുണ്ടായിരുന്നതായി പി.പി തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പി.പി. തങ്കച്ചന്‍ കണ്‍വീനറായും ആര്‍. ബാലകൃഷ്ണപിള്ള ചെയര്‍മാനുമായുള്ള സമിതിയാണ് പാലക്കാട്ടെ തോല്‍വി അന്വേഷിക്കിക. കെ.പി.എ മജീദ്, ജോയി എബ്രഹാം, എ.എ അസീസ്, ജോണി നെല്ലൂര്‍ എന്നിവരും കമ്മീഷനില്‍ അംഗങ്ങളായിരിക്കും. പാലക്കാട്ടെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്നും സ്ഥാനാര്‍ത്ഥിക്കും യുഡിഎഫിനും മണ്ഡലത്തിലെ അടിയൊഴുക്കുകള്‍ മനസ്സിലാക്കാനായില്ലെന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു.
പ്ലസ് ടുവില്‍ തട്ടി ലീഗ് കോണ്‍ഗ്രസ് ബന്ധം ഉലയുന്നു കേരളം ഭരിക്കുന്നത് ലീഗല്ലെന്ന് കോണ്‍ഗ്രസ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























