എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്

കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്. അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും ഭരണവിരുദ്ധ വികാരം ഉള്ളതായി എക്സിറ്റ് പോളിൽ പറയുന്നില്ലെന്നും പി. രാജീവ് വ്യക്തമാക്കി.ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല.
യുഡിഎഫിന് ഭരണമെന്ന് പറയുമ്പോഴും പിണറായി വിജയൻ മുഖ്യമന്ത്രി എന്നാണ് കണ്ടത്. എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല. ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിൻ്റെ മുഖമാണ് ഭരണത്തിൽ പ്രതിഫലിച്ചതെന്നും പി. രാജീവ് .
പിണറായി വിജയൻ്റെ കീഴിൽ മന്ത്രിമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിഞ്ഞു. ബംഗാളിൽ പട്ടാള ഭരണ തെരഞ്ഞെടുപ്പാണ് നടന്നത്. കേന്ദ്ര സേനകളെ ഇറക്കിയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പി. രാജീവ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























