ഫ്രീക്കന്മാർ സമ്മേളിക്കുന്നു വിനായകന് വേണ്ടി

പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി വിനായകന്റെ മരണത്തില്‍ പ്രതിഷേധിക്കാന്‍ മുടി നീട്ടി താടി നീട്ടി ഫ്രീക്കന്മാരായവരുടെ സംഗമം നടക്കുകയാണ് തൃശൂരില്‍. പ്രമുഖ സംഗീത ബാന്റായ ഊരാളിയാണ് പ്രതിഷേധിക്കുന്നവരുടെ കൂട്ടായ്മയൊരുക്കുന്നത്.

മുടി നീട്ടി വളര്‍ത്തിയവരും താടി വളര്‍ത്തിയവരും മാത്രമല്ല, മുടി വടിച്ചവരും ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമടക്കം ശനിയാഴ്ച മൂന്നിനു തൃശൂരില്‍ ഒത്തുകൂടും.വിനായകനു വേണ്ടിയാണ് ജീവിച്ചിരിക്കുന്ന ‘വിനായകന്മാര്‍’ ഒരുമിച്ചു കൂടുന്നതെന്നാണ് ഊരാളി ബാന്‍ഡിന്റെ പ്രഖ്യാപനം. ഫ്രീക്കന്മാരെ വരൂ, പാട്ടും പഴങ്ങളും പങ്കുവെക്കാന്‍ എന്നാണ് ഫ്രീക്ക്‌സ് യുണൈറ്റഡ് എന്ന ഹാഷ്ടാഗിട്ടു നടത്തുന്ന കൂട്ടായ്മയുടെ മുദ്രാവാക്യം.
https://www.facebook.com/Malayalivartha























