നാലു വയസുള്ള മകനെ സ്‌കൂളിലാക്കിയ ശേഷം അമ്മ ചെയ്തത്?

നാലു വയസുള്ള മകനെ സ്‌കൂളിലാക്കിയ ശേഷം കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ വേണ്ടെന്ന് ഭര്‍ത്താവും മാതാപിതാക്കളും. യുവതിയെ കാസര്‍കോട് പരവനടുക്കം അഗതി മന്ദിരത്തില്‍ പ്രവേശിപ്പിച്ചു. സോന കാഞ്ഞങ്ങാട് തായന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ അയ്യങ്കാവിലെ രതീഷിനോടൊപ്പം കഴിഞ്ഞ ദിവസം ഒളിച്ചോടിയിരുന്നു.
സോനയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ സോനയും രതീഷും അമ്പലത്തറ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയും തങ്ങള്‍ വിവാഹിതരായതായി അറിയിക്കുകയും ചെയ്തു. പിന്നീട് ഇരുവരെയും കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ സോന രതീഷിന്റെ കൂടെ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സോനയുടെ വിവാഹബന്ധം നിയമപരമായി നിലനില്‍ക്കുന്നതിനാല്‍ രതീഷിന്റെ കൂടെ പോകാന്‍ കോടതി സോനയെ അനുവദിച്ചില്ല.
വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെങ്കിലും സോനയെ ഏറ്റെടുക്കാനാവില്ലെന്ന് മാതാപിതാക്കളും ഭര്‍ത്താവും രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് യുവതിയെ അഗതിമന്ദിരത്തിലാക്കിയത്. സോനയുടെ ഭര്‍ത്താവ് നേരത്തെ ഗള്‍ഫിലായിരുന്നു. പിന്നീട് തിരിച്ചു വന്ന് മൂന്നാറിലെ ഹോട്ടലില്‍ ഷെഫായി ജോലി ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha























