പഠനാവശ്യത്തിന് പോയി തിരിച്ചുവന്ന മകൻ കണ്ടത് നാല് ദിവസം മുമ്പ് മരിച്ച ഉമ്മയുടെ മൃതദേഹം; ഹൃദയ ഭേദകമായ രംഗത്തിന് സാക്ഷികളായി അയൽക്കാർ

പഠനാവശ്യത്തിന് പോയി ആഴ്ചതോറും വീട്ടില്‍ മടങ്ങിയെത്തുന്ന മകന്‍ ഇക്കുറി വന്നു മുട്ടിവിളിച്ചിട്ടും ഉമ്മ വാതില്‍ തുറന്നില്ല. അയല്‍ക്കാരെ കൂട്ടി നോക്കിയപ്പോൾ കണ്ടത് ഉമ്മയുടെ നാല് ദിവസം പഴക്കമുള്ള മൃതദേഹം. കാസര്‍കോട് പുത്തിഗെ എകെജി നഗറില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി ആയിഷ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സങ്കട വാര്‍ത്ത പുറംലോകമറിഞ്ഞത്. ആയിഷയുടെ മകന്‍ ബാസിത്(19) ഒരാഴ്ചയായി മത പഠനത്തിനായി ചൗക്കി പെരിയടുക്കത്തായിരുന്നു. അവിടെ നിന്നു പഠിക്കുന്നതിനാല്‍ ആഴ്ചതോറുമാണ് ബാസിത് ഉമ്മയെ കാണാനെത്തിയിരുന്നത്.
ഇന്നലെ വീട്ടിലെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്നു പരിസരവാസികളുടെ സഹായത്തോടെ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആയിഷയ്ക്കു ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായാണ് വിവരം. വീട്ട് ജോലിക്കും മറ്റും പോയി വരുമാനം കണ്ടെത്തിയിരുന്ന ആയിഷ രണ്ടും മൂന്നും ദിവസം ഇടവിട്ട് വീട്ടിലെത്തുന്ന പതിവുള്ളതിനാല്‍ സമീപവാസികളും അന്വേഷിച്ചിരുന്നില്ല. കര്‍ണാടകയില്‍നിന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പുത്തിഗയിലേക്ക് കുടിയേറിയെത്തിയതായിരുന്നു ആയിഷ.
വിദേശത്തു നിന്നും തിരിച്ചെത്തിയ മകന്‍ അമ്മയുടെ അഴുകിയ മൃതദേഹം കണ്ടുവെന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് മലയാളികള്‍ ഞെട്ടലോടെ അറിഞ്ഞത്. ഈ സംഭവത്തിന് പിന്നാലെയാണ് സമാനമായ വിധത്തില്‍ മറ്റൊരു ദുരന്ത വാര്‍ത്ത കൂടി പുറത്തുവന്നത്. ആയിഷയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കുമ്പള പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























