തിരുവനന്തപുരം തെക്കന്‍ കണ്ണൂരായി മാറി കഴിഞ്ഞു: സലിം കുമാര്‍

എങ്ങും കൊല്ലും കൊലയും മാത്രം. തിരുവനന്തപുരം തെക്കന്‍ കണ്ണൂരായി മാറിയെന്ന് നടന്‍ സലിം കുമാര്‍. തിരുവനന്തപുരത്ത് നടന്ന തന്റെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ഒരു തെക്കന്‍ കണ്ണൂരായി മാറി കഴിഞ്ഞു. കണ്ണൂരിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തിരുവനന്തപുരത്ത് നടക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനെല്ലാം കാരണം ചിരി നമ്മളില്‍ നിന്ന് വിട്ടുപോയതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
'ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ സലിം കുമാര്‍ ഫലിതങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങായിരുന്നു. ഒരു മനുഷ്യന്റെ പതനം നടക്കുന്ന സ്ഥലത്താണ് ഇപ്പോള്‍ ആള്‍ക്കാര്‍ കൂടുതല്‍. പലതവണ സോഷ്യല്‍ മീഡിയ എന്നെ കൊന്നു. അതിനെയൊക്കെ ചിരിച്ചുകൊണ്ട് നേരിട്ടതിനാലാണ് ഞാന്‍ ഇപ്പോഴും ജീവിക്കുന്നതെന്നും സലിം കുമാര്‍ പറഞ്ഞു.
സലിംകുമാര്‍ ഫലിതങ്ങള്‍ എന്ന പുസ്തകം ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് നടന്‍ ഇന്ദ്രന്‍സിന് നല്‍കി പ്രകാശനം ചെയ്തു. പേടിയില്ലാതെ കാര്യങ്ങള്‍ സമുഹത്തോട് തുറന്നു പറയുന്നവരാണ് കലാകാരന്മാരെന്ന് ജേക്കബ് തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha























