മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി

സ്വാശ്രയ എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. പതിനൊന്ന് ലക്ഷം രൂപ വരെ ഈടാക്കി പ്രവേശനം നടത്താനാണ് സുപ്രീംകോടകിയുടെ താല്‍കാലിക അനുമതി. സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെയാണിത്.
അഞ്ച് ലക്ഷം രൂപ പണമായും, ബാക്കി തുക പണമായോ ബാങ്ക് ഗാരന്റിയായോ നല്‍കിയാല്‍ മതിയാകും. എന്നാല്‍ ഈ പണം പ്രത്യേക അക്കൗണ്ടുകളിലാണ് സൂക്ഷിക്കേണ്ടത്. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട സ്വകാര്യ മാനേജ്‌മെന്റുകളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























