യൂത്ത് കോണ്‍ഗ്രസ് പുനസ്സംഘടന ; കേന്ദ്ര നേതൃത്വം റദ്ദാക്കി

കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പുനസ്സംഘടന കേന്ദ്ര നേതൃത്വം റദ്ദാക്കി. കെഎസ് യു മുന്‍ സംസ്ഥാന പ്രസിഡണ്ട് വിഎസ് ജോയി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് പുനസ്സംഘടന നടത്തിയത്. ഇതിനെതിരെ ഐ ഗ്രൂപ്പ് നല്‍കിയ പരാതിയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടി. കഴിഞ്ഞ നാലരവര്‍ഷമായി യൂത്ത് കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
ശരിയായ തെരഞ്ഞെടുപ്പ് നടത്താതെ, തിടുക്കപ്പെട്ട് നടത്തിയ പുനസ്സംഘടന ഒരു പ്രത്യേക വിഭാഗക്കാരെ നേതൃത്വത്തില്‍ തിരുകി ക്കയറ്റുന്നതിനാണെന്ന് ഐ ഗ്രൂപ്പ് പരാതിയില്‍ ആരോപിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് വരെ സംഘടന തെരഞ്ഞെടുപ്പ് നീട്ടി വെക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് പുതിയ പുനസ്സംഘടന കേന്ദ്ര നേതൃത്വം റദ്ദാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























